വിജേന്ദര്‍ കേസ് വഴി തിരിച്ചുവിടാന്‍ ശ്രമം
ചണ്ഡിഗഡ്: ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരേ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിക്കാനും കേസ് വഴിതിരിച്ചു വിടാനും വിജേന്ദറുമായി ബന്ധപ്പെട്ട സംഘം പ്രവര്‍ത്തിച്ചതായി സൂചന. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്െടന്നു തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടും അദ്ദേഹത്തെ അറസ്റു ചെയ്യാന്‍ വൈകിയതും വളരെ ദുര്‍ബലമായ വകുപ്പുകള്‍ അദ്ദേഹത്തിനെതിരേ ചുമത്തിയതിനും പിന്നില്‍ ഈ സംഘമാണത്രെ.

വിജേന്ദര്‍ ഹെറോയിന്‍ ഉപയോഗിച്ചതായി തെളിഞ്ഞെങ്കിലും ഹെറോയിന്‍ കടത്തുമായി നേരിട്ടു ബന്ധമില്ലാത്തതിനാല്‍ വിജേന്ദറിനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യത യില്ലെന്നു ഡിജിപി തന്നെ വ്യക്തമാക്കിയത് ഈ ലോബിയുടെ സമ്മര്‍ദ്ദം മൂലമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഹെറോയിന്‍ കടത്തു കേസിലെ മുഖ്യ പ്രതി അനൂപ് സിംഗ് കാലോണുമായി വിജേന്ദറും സഹതാരം രാംസിംഗും ബന്ധപ്പെട്ടിരുന്നുവെന്നു പോലീസ് കണ്െടത്തിയിരുന്നു. എന്നിട്ടും, വിജേന്ദറിനെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കില്ലെന്ന ഡിജിപിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് നിരവധി നിയമവിദഗ്ധരും രാഷ്്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടി.


1.5 കോടി രൂപയാണ് വിജേന്ദറിന്റെ ഈ വര്‍ഷത്തെ പരസ്യ മൂല്യം. കേസിനെത്തുടര്‍ന്ന് ഈ മൂല്യത്തില്‍ കുറവു വരാതിരിക്കാനും ഈ സംഘം സജീവമായി ഇടപെടുന്നുണ്ട്. നൈക്ക്, നെസ്്ലെ, മൌണ്ടന്‍ ഡ്യൂ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുടെ ക്രിക്കറ്റിനു പുറത്തെ പ്രമുഖ താരമാണു വിജേന്ദര്‍. അതിനിടെ, താന്‍ ഏതു ചോദ്യം ചെയ്യലിനും തയാറാണെന്ന് വിജേന്ദര്‍ പ്രതികരിച്ചു. എന്നാല്‍, പരിശോധനയ്ക്കായി പഞ്ചാബ് പോലീസിന് തലമുടിയും രക്ത വും നല്‍കാന്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിജേന്ദറിനെ ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയനാക്കാന്‍ ദേശീയ ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സിയോട് കേന്ദ്ര കായികമന്ത്രാലയം ആവശ്യപ്പെട്ടു.