റോയല്‍ ചലഞ്ചേഴ്സ്
ഉടമ: വിജയ് മല്യ
നായകന്: വിരാട് കോഹ്ലി
കോച്ച്: റേ ജെന്നിംഗ്സ്
ഹോം ഗ്രൌണ്ട്: എം. ചിന്നസ്വാമി സ്റ്റേഡിയം
കപ്പാസിറ്റി: 38,300
ഇന്ത്യയുടെ മികച്ച യുവതാരം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ഇത്തവണ കിരീടപോരാട്ടത്തിനിറങ്ങുന്നത്. രണ്ടു തവണ (2009, 2011) ഫൈനലില്‍ കടന്നെങ്കിലും തോല്‍വിയായിരുന്നു ഫലം. ഇത്തവണ ആദ്യമായി കിരീടത്തില്‍ മുത്തമിടാനാണ് ടീം എത്തുന്നത്. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടന്നില്ല. ചേതേശ്വര്‍ പൂജാര, സൌരഭ് തിവാരി, അഭിനവ് മുകുന്ദ്, ക്രിസ് ഗെയ്ല്, ആന്‍ഡ്രൂ മാക്ഡൊണാള്‍ഡ്, ഡാനിയല്‍ വെട്ടോറി, തിലകരത്നെ ദില്ഷന്, മോസിസ് ഹെന്റിക്സ്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, എബി ഡിവില്ലേഴ്സ്, വിനയ് കുമാര്‍, അഭിനവ് മിഥുന്, സഹീര്‍ ഖാന്, മുത്തയ്യ മുരളീധരന്, ജയദേവ് ഉനദ്കട്, ആര്.പി. സിംഗ്, മുരളി കാര്‍ത്തിക്, രവി രാംപോള്‍ എന്നീ മികച്ച താരങ്ങളാണുള്ളത്. കേരള താരം പ്രശാന്ത് പരമേശ്വരന് ടീമില്‍ അംഗമാണ്. വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഗെയ്ലിന്റെയും ദില്ഷന്റെയും ബാറ്റിംഗ് മികവിനെ ആശ്രയിച്ചിരിക്കും ബാംഗളൂരിന്റെ മുന്നേറ്റം. ഇവര്‍ക്കു പുറമെ കോഹ്ലി, പൂജാര, എബി ഡിവില്ലേഴ്സ് എന്നിവരും ചേരുമ്പോള്‍ ടീം കരുത്തുറ്റതാകും. സഹീര്‍ ഖാനിലും മുത്തയ്യ മുരളീധരനിലുമാണ് ബൌളിംഗില്‍ കരുത്ത്. ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരവ് കാത്തിരിക്കുന്ന സഹീറിന് മികച്ച ഫോമിലെത്തേണ്ടത് അത്യാവശ്യമാണ്. ആദ്യമത്സരം നാലിന് മുംബൈ ഇന്ത്യന്‍സിനെതിരേ.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഉടമ: എന്‍. ശ്രീനിവാസന്
നായകന്: എം.എസ്. ധോണി
കോച്ച്: സ്റ്റീഫന്‍ ഫ്ളെമിംഗ്
ഹോം ഗ്രൌണ്ട്: എം.എ. ചിദംബരം സ്റ്റേഡിയം
കപ്പാസിറ്റി: 40,156
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണ് മുതലേ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണി നയിക്കുന്നു. നാലു തവണ ഫൈനലില്‍ കടന്നു. ആദ്യ സീസണില്‍ റണ്ണേഴ്സ് അപ്പ്, 2010ലും 2011ലും ചാ മ്പ്യന്മാര്. 2012ല്‍ ഹാട്രിക് കിരീടം മോഹിച്ചെത്തിയ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടു. ഒരേ വര്‍ഷം (2010) ഐപിഎല്‍ കിരീടവും ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടവും ഉയര്‍ത്തിയ ആദ്യ ടീം. 2009ല്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടു പുറത്തായി.
നായകനൊപ്പം സുരേഷ് റെയ്ന, മുരളി വിജയ്, ഡുപ്ളസിസ്, എസ്. ബദരിനാഥ്, മൈക്ക് ഹസി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ആല്‍ബി മോര്‍ക്കല്‍, ക്രിസ് മോറിസ്, ബെന്‍ ഹിന്ഫേനാസ്, നുവാന്‍ കുലശേഖര, ആര്. അശ്വിന്, ഡിര്ക്ക നാന്‍സ്, ബെന്‍ ലാഫ്ലിന്, അഖില ധനഞ്ജയ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുള്‍പ്പെടുന്ന മികച്ച ബാറ്റിംഗ് ബൌളിംഗ് നിര. ഇവരെ കൂടാതെ മികച്ച യുവതാരങ്ങളും മികച്ച ഓള് റൌണ്ടര്‍മാര്‍ നിറഞ്ഞ ടീം. ആഭ്യന്തര ക്രിക്കറ്റിലും ദേശീയ ടീമിലും മികച്ച വിജയങ്ങള്‍ നല്കിയ ഒരുപറ്റം കളിക്കാരിലാണ് ചെന്നൈയുടെ കരുത്ത്. ആറിന് ചെന്നൈയില്‍ മുംബൈക്കെതിരേ ആദ്യ മത്സരത്തിനിറങ്ങും.
രാജസ്ഥാന് റോയല്‍സ്
ഉടമ: എമേര്‍ജിംഗ് മീഡിയ, ശില്പ ഷെട്ടി,
രാജ് കുന്ദ്ര
നായകന്: രാഹുല്‍ ദ്രാവിഡ്
കോച്ച്: രാഹുല്‍ ദ്രാവിഡ്
ഹോംഗ്രൌണ്ട്: സവായ് മാന്‍സിംഗ് സ്റ്റേഡിയം
കപ്പാസിറ്റി: 30000
മുന്‍ താരം ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് റോയല്‍സിനെ നയിക്കുന്നു. ഇന്ത്യന്‍ വന്മതില് ടീമിനെ നയിക്കുന്നതിനൊപ്പം ടീമിന്റെ മുഖ്യപരിശീലകന്‍ കൂടിയാണ്. ആദ്യ സീസണില്‍ ഷെയ്ന് വോണ്‍ എന്ന കരുത്തന്റെ കീഴില്‍ അണിനിരന്ന ഒരുകൂട്ടം യുവനിര ടീം എല്ലാവരെയും ഞെട്ടിച്ച് കിരീടം നേടി. എന്നാല്‍, അടുത്ത സീസണുകളില്‍ ടീമിന് ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാന്‍ കഴിഞ്ഞില്ല. അജിങ്ക്യ രഹാനെ, ബ്രാഡ് ഹോഡ്ജ്, ഒവൈസ് ഷാ, ഷെയ്ന് വാട്സണ്, ജയിംസ് ഫോള്ക്നര്, കുശാല്‍ ജനിത പെരേര, ഷോണ്‍ ടെയ്റ്റ്, ഫിഡല്‍ എഡ്വേര്‍ഡ്, സാമുവല്‍ ബദ്രി എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരവിന് കാത്തിരിക്കുന്ന പേസര്‍ ശ്രീശാന്ത്. ആദ്യ മത്സരം എട്ടിന് നൈറ്റ് റൈഡേഴ്സിനെതിരെ. വാട്സണിന്റെയും ഒവൈസ് ഷായുടെയും രഹാനെയുടെയും ഫോമിനെ ആശ്രയിച്ചിരിക്കും ടീമിന്റെ മുന്നേറ്റം. കേരളതാരങ്ങളായ സച്ചിന് ബേബി സഞ്ജു സാംസണ് ടീമില്‍ അംഗങ്ങളാണ്.
ഏഴു മലയാളികള്‍
ഐപിഎല്‍ ആറാം സീസണില്‍ ഇത്തവണ വിവിധ ടീമുകളിലായി ആറു മലയാളി താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇവരെ ടീമുകളിലെത്തിച്ചത്. ശ്രീശാന്ത്, സഞ്ജു സാംസണ്, സച്ചിന് ബേബി എന്നിവര്‍ രാജസ്ഥാനുവേണ്ടിയും പ്രശാന്ത് പരമേശ്വരന്, സ ന്ദീപ് വാര്യര്‍ എന്നിവര്‍ റോയല്‍ ചലഞ്ചേഴ്സിനുവേണ്ടി ഇറങ്ങുമ്പോള്‍ റൈഫി വിന്‍സന്റ് ഗോമസ് പൂന വാരിയേഴ്സിനൊപ്പവും പി. പ്രശാന്ത് സണ്റൈസേഴ്സിനൊപ്പവും ഉണ്ടാകും.