പിഎൻബി നഷ്ടം കുറഞ്ഞു
പിഎൻബി നഷ്ടം കുറഞ്ഞു
Wednesday, August 8, 2018 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നു (പി​എ​ൻ​ബി) ന​ഷ്ടം പ്ര​തീ​ക്ഷ​യി​ലും കു​റ​വ്. കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ തോ​തും കു​റ​ഞ്ഞു. ജൂ​ണി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം ബാ​ങ്കി​ന് 940 കോ​ടി രൂ​പ​യാ​ണു ന​ഷ്ടം. ത​ലേ​വ​ർ​ഷം ഇ​തേ​കാ​ല​യ​ള​വി​ൽ 343 കോ​ടി ലാ​ഭ​മു​ണ്ടാ​യി​രു​ന്നു. 2000 കോ​ടി​യി​ൽ​പ​രം ന​ഷ്ട​മാ​ണു പ​ല​രും ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്.

നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സി​യും ഒ​ക്കെ ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നേത്തു​ട​ർ​ന്നു മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം 13,417 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ്.

മാ​ർ​ച്ച് ത്രൈ​മാ​സ​ത്തി​ൽ കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ക്കാ​യി 20,000ൽ​പ്പ​രം കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കേ​ണ്ടി​വ​ന്നു. ഇ​ത്ത​വ​ണ അ​ത് 5758 കോ​ടി​യാ​യി കു​റ​ഞ്ഞു. നി​ഷ്ക്രി​യ ആ​സ്തി​യു​ടെ തോ​ത് മാ​ർ​ച്ചി​ലെ 18.38 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18.26 ശ​ത​മാ​ന​മാ​യി താ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.