മൈക്ക് മാൻലി ഫിയറ്റ് ക്രൈസ്‌ലർ സിഇഒ
മൈക്ക് മാൻലി ഫിയറ്റ് ക്രൈസ്‌ലർ സിഇഒ
Monday, July 23, 2018 12:46 AM IST
മി​ലാ​ൻ: ഫി​യ​റ്റ് ക്രൈ​സ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​യി മൈ​ക്ക് മാ​ൻ​ലി​യെ നി​യ​മി​ച്ചു. സെ​ർ​ജി​യോ മാ​ർ​ക്കി​യോ​ണെ അ​നാ​രോ​ഗ്യം മൂ​ലം വി​ര​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​പ്പി​ന്‍റെ മേ​ധാ​വി​യാ​യ മാ​ൻ​ലി​യു​ടെ നി​യ​മ​നം.

ബ്രി​ട്ടീ​ഷു​കാ​ര​നാ​യ മാ​ൻ​ലി ക​മ്പ​നി​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക​ൻ റീ​ജ​ന്‍റെ ചു​മ​ത​ല​കൂ​ടി വ​ഹി​ക്ക​ണം. ശ​നി​യാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫെ​രാ​രി​യു​ടെ ത​ല​പ്പ​ത്തും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ട്രാ​ക്ട​ർ നി​ർ​മാ​ണ വി​ഭാ​ഗ​മാ​യ സി​എ​ൻ​എ​ച്ചി​നും പു​തി​യ ചെ​യ​ർ​മാ​നാ​ണ്.​ഫി​യ​റ്റ് ക്രൈ​സ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​ര​ണ്ടു ക​മ്പ​നി​ക​ളു​ടെ മേ​ധാ​വി​യും മാ​ർ​ക്കി​യോ​ണെ​യാ​യി​രു​ന്നു.


എ​ഫ്സി​എ ചെ​യ​ർ​മാ​നും ആ​ഗ്നെ​ല്ലി കു​ടും​ബ​ത്തി​ന്‍റെ അ​വ​കാ​ശി​യു​മാ​യ ജോ​ൺ എ​ൽ​കാ​നാ​ണ് ഫെ​രാ​രി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ. ബോ​ർ​ഡ് അം​ഗ​മാ​യ ലൂ​യി കാ​മി​ലേ​രി​യാ​ണ് പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ്. അ​തേ​സ​മ​യം, സൂ​സ​ന്ന ഹെ​യ്‌​വു​ഡ് ആ​ണ് സി​എ​ൻ​എ​ച്ചി​ന്‍റെ പു​തി​യ ചെ​യ​ർ​മാ​ൻ. ഫി​യ​റ്റ്, ഫെ​രാ​രി, സി​എ​ൻ​എ​ച്ച് എ​ന്നീ ക​മ്പ​നി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ആ​ഗ്നെ​ല്ലി കു​ടും​ബ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.