മാ​രു​തി സു​സു​കി ഒാണസമ്മാനങ്ങൾ പ്രഖ്യാപിച്ചു
മാ​രു​തി സു​സു​കി ഒാണസമ്മാനങ്ങൾ പ്രഖ്യാപിച്ചു
Monday, July 23, 2018 12:46 AM IST
കൊ​​​ച്ചി: മാ​​​രു​​​തി സു​​​സു​​​ക്കി​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഓ​​​ണം സ്കീം ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. "തേ​​​ങ്ങ​​​യു​​​ട​​​യ്ക്കൂ സ​​​മ്മാ​​​നം നേ​​​ടൂ’ എ​​​ന്ന ഓ​​​ണം സ്കീ​​​മി​​​ലൂ​​​ടെ 60,100 രൂ​​​പ വ​​​രെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ നി​​​ര​​​വ​​​ധി നേ​​​ട്ട​​​ങ്ങ​​​ളും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മാ​​​രു​​​തി സു​​​സു​​കി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ന്ദ് പ്ര​​​കാ​​​ശ് അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഓ​​​ണം സ്കീ​​​മി​​​ലൂ​​​ടെ 30,000 ത്തോ​​​ളം ഉ​​​പ​​​യൗ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​ല്കി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു മാ​​​സം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ വി​​​ല്പ​​​ന​​​യി​​​ൽ 31.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​ നേ​​​ടി മാ​​​രു​​​തി സു​​​സു​​​കി മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളെ പി​​​ന്നി​​​ലാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ൽ​​​ക്ക​​​പ്പെ​​​ടു​​​ന്ന മി​​​ക​​​ച്ച പ​​​ത്തു കാ​​​ർ മോ​​​ഡ​​​ലു​​​ക​​​ളി​​​ൽ ഏ​​​ഴും മാ​​​രു​​​തി​​​യു​​​ടെ മോ​​​ഡ​​​ലു​​​ക​​​ളാ​​​ണെ​​​ന്ന് ആ​​​ന​​​ന്ദ് പ്ര​​​കാ​​​ശ് അ​​വ​​കാ​​ശ​​പ്പെ​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ലെ മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള മാ​​​ർ​​​ക്ക​​​റ്റ് ഷെ​​​യ​​​ർ 60.4 ശ​​​ത​​​മാ​​​നം കു​​​തി​​​ക്കാ​​​ൻ കാ​​​ര​​​ണം ജ​​ന​​ങ്ങ​​ൾ ന​​ല്​​കു​​ന്ന ഈ ​​​പ​​​രി​​​ഗ​​​ണ​​​ന മൂ​​​ല​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.