`100 നിറയ്ക്കാൻ `100 കോടി വേണം
`100 നിറയ്ക്കാൻ `100 കോടി വേണം
Saturday, July 21, 2018 11:12 PM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ദി​വ​സം റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) പ്ര​ഖ്യാ​പി​ച്ച പു​തി​യ 100 രൂ​പ ജ​ന​ങ്ങ​ളി​ലെ​ത്താ​ൻ ചെ​ല​വ് 100 കോ​ടി രൂ​പ.

100 രൂ​പ എ​ടി​എ​മ്മു​ക​ളി​ൽ നി​റ​യ്ക്ക​ണ​മെ​ങ്കി​ൽ മെ​ഷീ​ൻ റീ ​കാ​ലി​ബ്രേ​ഷ​ൻ ചെ​യ്യ​ണം. രാ​ജ്യ​ത്താ​കെ​യു​ള്ള 2,40,000 ഓ​ട്ടോ​മേ​റ്റ​ഡ് ടെ​ല്ല​ർ മെ​ഷീ​നു​ക​ളി​ലെ (എ​ടി​എം) കാ​സെ​റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് 100 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന് എ​ടി​എം ഓ​പ്പ​റേ​റ്റ​ർ​മാ​ർ അ​റി​യി​ച്ചു. എ​ല്ലാ എ​ടി​എ​മ്മു​ക​ളും കാ​ലി​ബ്രേ​ഷ​ൻ ചെ​യ്യാ​ൻ കു​റ​ഞ്ഞ​ത് 12 മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നും ഹി​റ്റാ​ച്ചി പേ​മെ​ന്‍റ് സ​ർ​വീ​സ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ലോ​ണി ആ​ന്‍റ​ണി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ കൈ​യൊ​പ്പോ​ടു​കൂ​ടി​യ ല​വ​ണ്ട​ർ നി​റ​ത്തി​ലു​ള്ള 100 രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള നോ​ട്ടു​ക​ളേ​ക്കാ​ളും വ​ലു​പ്പം കു​റ​വാ​ണ് പു​തി​യ 100 രൂ​പ നോ​ട്ടു​ക​ൾ​ക്ക്. 66 എം​എം x 142 എം​എം ആ​ണ് പു​തി​യ ക​റ​ൻ​സി​യു​ടെ വ​ലു​പ്പം.


2016 ന​വം​ബ​റി​നു​ശേ​ഷം ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കു​ന്ന ആ​റാ​മ​ത് പു​തി​യ ക​റ​ൻ​സി​യാ​ണ് 100 രൂ​പ​യു​ടേ​ത്. 2,000 രൂ​പ, 200 രൂ​പ ക​റ​ൻ​സി​ക​ളി​ലും വ്യ​ത്യ​സ്ത​മാ​ണ് പു​തി​യ ക​റ​ൻ​സി. നി​ല​വി​ൽ ദേ​വ​സി​ലെ പ്ര​സി​ൽ 100 രൂ​പ നോ​ട്ടി​ന്‍റെ അ​ച്ച​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​റ്റു പ്ര​സു​ക​ളി​ൽ വൈ​കാ​തെ അ​ച്ച​ടി തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.