ലു​ലു ഗ്രൂ​പ്പി​ന്‍റെ 150-ാമത് ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ് റി​യാ​ദി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
ലു​ലു ഗ്രൂ​പ്പി​ന്‍റെ 150-ാമത് ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റ്  റി​യാ​ദി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, July 19, 2018 1:41 AM IST
റി​​​യാ​​​ദ്: ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ 150 -ാമ​​ത് ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ് സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. സൗ​​​ദി ജ​​​ന​​​റ​​​ൽ ഇ​​​ൻ​​വെ​​​സ്റ്റ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി ഗ​​​വ​​​ർ​​​ണ​​​ർ (സാ​​​ജി​​​യ) ഇ​​​ബ്രാ​​​ഹിം അ​​​ൽ ഒ​​​മ​​​റാ​​​ണ് ലു​​​ലു​​​വി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റ് റി​​​യാ​​​ദി​​​ലെ യാ​​​ർ​​​മു​​​ഖി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

സാ​​​ജി​​​യ ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​ബ്രാ​​​ഹിം അ​​​ൽ സു​​​വൈ​​​ൽ, സൗ​​​ദി​​​യി​​​ലെ യു​​​എ​​​ഇ സ്ഥാ​​​ന​​​പ​​​തി ശൈ​​​ഖ് ശ​​​ഖ്ബൂ​​​ത്ത് ബി​​​ൻ ന​​​ഹ്യാ​​​ൻ അ​​​ൽ ന​​​ഹ്യാ​​​ൻ, ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി അ​​​ഹ​​​മ്മ​​​ദ് ജാ​​​വെ​​​ദ്, ലു​​​ലു ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, എം.​​​എ. അ​​​ഷ്റ​​​ഫ് അ​​​ലി, ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. സ​​​ലീം, ലു​​​ലു സൗ​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ ഷെ​​​ഹീം മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.


2.20 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ലാ​​​ണ് റി​​​യാ​​​ദി​​​ലെ യാ​​​ർ​​​മു​​​ഖ് അ​​​ത്യാ​​​ഫ് മാ​​​ളി​​​ലെ ലു​​​ലു ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റ്.

ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ 150-ാമ​​​ത്തെ​​​യും സൗ​​​ദി​​​യി​​​ലെ പ​​​തി​​​മ്മൂന്നാ​​​മ​​​ത്തെ​​​യും ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.