എച്ച്5എക്സിൽനിന്ന് ഹാരിയറിലേക്ക്
എച്ച്5എക്സിൽനിന്ന് ഹാരിയറിലേക്ക്
Saturday, July 14, 2018 11:09 PM IST
ഓട്ടോസ്പോട്ട് /ഐബി

2018 ഓ​ട്ടോ എ​ക്സ്പോ​യി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​ത​രി​പ്പി​ച്ച എ​സ്‌​യു​വി മോ​ഡ​ലാ​യ എ​ച്ച്5​എ​ക്സ് ക​ണ്‍സ​പ്റ്റി​ന്‍റെ ഒൗ​ദ്യോ​ഗി​ക നാ​മം ഹാ​രി​യ​ർ എ​ന്നാ​യി​രി​ക്കു​മെ​ന്ന് ക​ന്പ​നി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ഒ​പ്പം വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പു​റ​ത്തി​റ​ക്കി.

വാ​ഹ​ന​പ്രേ​മി​ക‌​ളി​ൽ ആ​കാം​ക്ഷ ഉ​ണ​ർ​ത്താ​നാ​യി വാ​ഹ​ന​ത്തെ ഇ​രു​ളി​ന്‍റെ മ​റ​വി​ലാ​ണ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പൂ​ർ​ണ​രൂ​പ​ത്തി​ൽ കാ​ണാ​ൻ കാ​ത്തി​രു​ന്നേ മ​തി​യാ​കൂ. എ​ന്നാ​ൽ, 2018 ഓ​ട്ടോ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച എ​ച്ച്5​എ​ക്സ് ക​ണ്‍സ​പ്റ്റി​ന്‍റെ രൂ​പ​ത്തി​ലാ​യി​രി​ക്കി​ല്ല ഹാ​രി​യ​ർ നി​ര​ത്തി​ലെ​ത്തു​ക. രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും 20 ശ​ത​മാ​ന​ത്തോ​ളം മാ​റ്റ​മു​ണ്ടാ​കും. എ​ന്തൊ​ക്കെ​യാ​യി​രി​ക്കും ഹാ​രി​യ​റി​ൽ ടാ​റ്റ ന​ല്കു​ന്ന പു​തു​മ​ക​ൾ?

ബ​ന്പ​റി​ൽ ഹെ​ഡ് ലാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഡി​ആ​ർ​എ​ൽ ബോ​ണ​റ്റി​നോ​ടു ചേ​ർ​ത്താ​യി​രി​ക്കും വാ​ഹ​ന​മെ​ത്തു​ക. ഇ​താ​ദ്യ​മാ​യാ​ണ് ഹെ​ഡ്‌​ലാ​ന്പു​ക​ളു​ടെ സ്ഥാ​നം മാ​റി ഒ​രു വാ​ഹ​നം ഇ​ന്ത്യ​ൻ നി​ര​ത്തി​ലെ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത ഇ​തി​നു​ണ്ട്.

ടാ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ ഇം​പാ​ക്ട് 2.0 ഡി​സൈ​നി‌​ൽ മെ​ന​ഞ്ഞി​രി​ക്കു​ന്ന 4,547 എം​എം നീ​ള​മു​ള്ള ഹാ​രി​യ​റി​ന് ടാ​റ്റ​യു​ടെ സ്വ​ന്തം ഒ​മേ​ഗ പ്ലാ​റ്റ്ഫോ​മാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഡി8 ​ആ​ർ​ക്കി​ടെ​ക്ച​റി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​ണ് ഒ​മേ​ഗ. എ​ൽ​ആ​ർ ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ന്‍റെ പ്ലാ​റ്റ്ഫോ​മാ​ണ് ഡി8. ​അ​ല്പം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ലും ഒ​മേ​ഗ, ഡി8 ​എ​ന്നീ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് ഒ​രേ വീ​ൽ​ബേ​സ് ആ​ണെ​ന്ന് ടാ​റ്റ മോ​ട്ടോ​ഴ്സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2,740 എം​എം വീ​ൽ​ബേ​സു​ള്ള ഹാ​രി​യ​ർ വി​പ​ണി​യി​ലെ​ത്തി​യാ​ൽ ഹ്യു​ണ്ടാ​യി ക്രെ​റ്റ​യ്ക്കും ജീ​പ് കോം​പാ​സി​നു​മാ​യി​രി​ക്കും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ക. ഈ ​ര​ണ്ടു മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് ഹാ​രി​യ​റി​ന്‍റെ വീ​ൽ​ബേ​സ് യ​ഥാ​ക്ര​മം 150 എം​എം, 104 എം​എം കൂ​ടു​ത​ലാ​ണ്.

മു​ന്നി​ൽ​നി​ന്നു റി​യ​ർ​ലാ​ന്പി​ലേ​ക്കു നീ​ളു​ന്ന കാ​ര​ക്ട​ർ ലൈ​നു​ക​ൾ, വ​ലി​യ വീ​ൽ ആ​ർ​ച്ചു​ക​ൾ, ഫ്ലോ​ട്ടിം​ഗ് റൂ​ഫ് ഡി​സൈ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ.


ക​ണ്‍സ​പ്റ്റ് വാ​ഹ​ന​ത്തി​ലെ ചെ​രി​ഞ്ഞ റൂ​ഫ്‌​ലൈ‌​ൻ ഹാ​രി​യ​റി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ന്നി​ലെ വി​ൻ​ഡ്ഷീ​ൽ​ഡി​ന്‍റെ വ​ലു​പ്പം കൂ​ട്ടു​ക​യും എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പു​ക​ളു​ടെ സ്ഥാ​നം അ​ല്പം താ​ഴേ​ക്ക് ഇ​റ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത​വി​ധ​ത്തി​ൽ വ്യ​ത്യ​സ്ത രൂ​പ​ഭം​ഗി​യി​ൽ ടാ​റ്റ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​രി​യ​റി​ന് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ മു​ൻ​ഗാ​മി​ക​ളാ​യ തി​യാ​ഗോ, ടി​ഗോ​ർ, നെ​ക്സോ​ണ്‍, ഹെ​ക്സ എ​ന്നി​വ​യു​ടെ വി​ജ​യ​ക്കു​തി​പ്പ് ന​ട​ത്താ​നാ​കു​മോ​യെ​ന്ന് 2019ലെ ​ആ​ദ്യ ത്രൈ​മാ​സ​ത്തി​ല​റി​യാം. ടാ​റ്റ​യു​ടെ സ​മീ​പ​കാ​ല​ത്തെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ൽ വി​ജ​യം തു​ട​രാ​നാ​യേ​ക്കും. കാ​ത്തി​രു​ന്നു കാ​ണാം.

ഫി​യ​റ്റി​ന്‍റെ ഡീ​സ​ൽ എ​ൻ​ജി​ൻ

ഫി​യ​റ്റ് ക്രൈ​സ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന്‍റെ 2.0 ലി​റ്റ​ർ, 4 സി​ലി​ണ്ട​ർ, ട​ർ​ബോ ഡീ​സ​ൽ എ​ൻ​ജി​നാ​ണ് ഹാ​രി​യ​റി​നു ക​രു​ത്തേ​കു​ക. ജീ​പ് കോം​പാ​സി​ലും ഈ ​എ​ൻ​ജി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 5 സീ​റ്റ​ർ, 7 സീ​റ്റ​ർ മോ​ഡ​ലു​ക​ൾ ഇ​റ​ക്കാ​ൻ ടാ​റ്റ​യ്ക്ക് പ​ദ്ധ​തി​യു​ള്ള​തി​നാ​ൽ ഈ ​എ​ൻ​ജി​ന്‍റെ ക​രു​ത്ത് യ​ഥാ​ക്ര​മം 140 എ​ച്ച്പി, 170 എ​ച്ച്പി എ​ന്നി​ങ്ങ​നെ​യാ​യി മാ​റും. നി​ല​വി​ൽ ഹാ​രി​യ​ർ എ​ന്ന പേ​രി​ൽ 5 സീ​റ്റ​ർ എ​സ്‌​യു​വി മാ​ത്ര​മാ​ണ് ടാ​റ്റ അ​വ​ത​രി​പ്പി​ക്കു​ക. വേ​റേ പേ​രി​ലാ​യി​രി​ക്കും 7 സീ​റ്റ​ർ വാ​ഹ​നം അ​വ​ത​രി​പ്പി​ക്കു​ക. അ​തി​ന് ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

ഡു​വ​ൽ ടോ​ണ്‍ ക​ള​ർ

ഓ​ട്ടോ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച എ​ച്ച്5​എ​ക്സി​ന് ഒ​രു നി​റ​മാ​യി​രു​ന്നു​വെ​ങ്കി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ളി​ലും വീ​ഡി​യോ​യി​ലും ഹാ​രി​യ​റി​ന് ഡു​വ​ൽ ടോ​ണ്‍ (ഓ​റ​ഞ്ച് + ക​റു​പ്പ്) നി​റ​മാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. എ​ച്ച്5​എ​ക്സ് ക​ണ്‍സ​പ്റ്റി​ന് 22 ഇ​ഞ്ച് ട​യ​റു​ക​ളാ​യി​രു​ന്നു. ഹാ​രി​യ​റി​ൽ കു​റ​ഞ്ഞ​ത് 19 ഇ​ഞ്ച് ട​യ​റെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.