ഡ്രൈവ് ദ നേഷൻ പദ്ധതിയിൽ യാരിസും
ഡ്രൈവ് ദ നേഷൻ പദ്ധതിയിൽ യാരിസും
Friday, July 13, 2018 11:16 PM IST
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള ഡ്രൈ​വ് ദ ​നേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും പു​തി​യ സെ​ഡാ​നാ​യ യാ​രി​സി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഇ​തോ​ടെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് എ​റ്റി​യോ​സ്, കൊ​റോ​ള അ​ൾ​ട്ടി​സ്, ഇ​ന്നോ​വ ക്രി​സ്റ്റ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ല​ഭ്യ​മാ​യി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​നി മു​ത​ൽ യാ​രി​സി​നും ല​ഭ്യ​മാ​കും.


നി​ല​വി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കോ വി​ര​മി​ച്ച​വ​ർ​ക്കോ സീ​റോ ഡൗ​ണ്‍പേ​മെ​ന്‍റോ​ടു​കൂ​ടി എ​ട്ടു വ​ർ​ഷ​ത്തേ​ക്ക് 100 ശ​ത​മാ​നം ഓ​ണ്‍റോ​ഡ് ഫ​ണ്ടിം​ഗ്, ഏ​റ്റ​വും കു​റ​ഞ്ഞ ഇ​എം​ഐ എ​ന്നി​വ ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.