ഇ​ര​ട്ടപ്ര​ഹ​രം വി​ല​ കൂ​ടി, വ​ള​ർ​ച്ച താ​ണു
ഇ​ര​ട്ടപ്ര​ഹ​രം വി​ല​ കൂ​ടി, വ​ള​ർ​ച്ച താ​ണു
Thursday, July 12, 2018 11:39 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​കമേ​ഖ​ല​യ്ക്ക് ഇ​ര​ട്ട​പ്ര​ഹ​രം. ചി​ല്ല​റ വി​ല​ക്ക​യ​റ്റം അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്കു കു​തി​ച്ചു. അ​തേ​സ​മ​യം വ്യ​വ​സാ​യ വ​ള​ർ​ച്ച കു​ത്ത​നെ താ​ണു.

ജൂ​ൺ മാ​സ​ത്തി​ൽ ഉ​പ​ഭോ​ക്തൃ വി​ലസൂ​ചി​ക (സി​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം അ​ഞ്ചു ശ​ത​മാ​ന​മാ​യി. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) യി​ലെ വ​ള​ർ​ച്ച മേ​യി​ൽ 3.2 ശ​ത​മാ​ന​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി.

ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. 3.1ൽ​നി​ന്ന് 2.9 ശ​ത​മാ​ന​ത്തി​ലേ​ക്ക്. ധാ​ന്യ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും വി​ല​ക്ക​യ​റ്റം കു​റ​ഞ്ഞു. പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്കാ​ക​ട്ടെ വി​ല 11 ശ​ത​മാ​ന​ത്തോ​ളം താ​ണു.

അ​തേ​സ​മ​യം, ഇ​ന്ധ​ന​വി​ല​യി​ലെ കു​തി​പ്പ് 7.14 ശ​ത​മാ​ന​മാ​യി. വ​സ്ത്ര​ങ്ങ​ൾ​ക്കും തു​ണി​ക​ൾ​ക്കും വി​ല കൂ​ടി. ചി​ല്ല​റ വി​ല​ക്ക‍യ​റ്റം ഫെ​ബ്രു​വ​രി​യി​ൽ 4.44, മാ​ർ​ച്ചി​ൽ 4.28, ഏ​പ്രി​ലി​ൽ 4.58, മേ​യി​ൽ 4.87 ശ​ത​മാ​ന​മാ​യി​രു​ന്നു.


വ്യ​വ​സാ​യ​വ​ള​ർ​ച്ച​യു​ടെ തോ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണു കു​റ​ഞ്ഞ​ത്. ജ​നു​വ​രി​യി​ൽ 7.5 ശ​ത​മാ​നം. ഫെ​ബ്രു​വ​രി​യി​ൽ ഏ​ഴ്, മാ​ർ​ച്ചി​ൽ 4.4, ഏ​പ്രി​ലി​ൽ 4.9 ശ​ത​മാ​നം എ​ന്ന തോ​തി​ലാ​യി​രു​ന്നു മു​ൻ​മാ​സ​ങ്ങ​ളി​ൽ ഐ​ഐ​പി വ​ള​ർ​ച്ച. മേ​യി​ൽ ഫാ​ക്‌​ട​റി ഉ​ത്പാ​ദ​ന​മാ​ണു തീ​രെ കു​റ​ഞ്ഞ വ​ള​ർ​ച്ച (2.8 ശ​ത​മാ​നം) കാ​ണി​ച്ച​ത്. ഖ​ന​നം 5.7 ശ​ത​മാ​ന​വും വൈ​ദ്യു​തി 4.2 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.
ഈ ​മാ​സാ​വ​സാ​നം ചേ​രു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ണ​ന​യ ക​മ്മി​റ്റി പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ന്ന​തി​ന് സാ​ധ്യ​ത കൂ​ട്ടു​ന്ന​താ​ണു വി​ല​ക്ക​യ​റ്റ​ത്തി​ലെ ഉ​യ​ർ​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.