ടിസിഎസിനു പ്രതീക്ഷയിലും മികച്ച ഫലം
Tuesday, July 10, 2018 11:27 PM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സ​ർ​വീ​സ​സ് ക​ന്പ​നി​യാ​യ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി(​ടി​സി​എ​സ്)​നു പ്ര​തീ​ക്ഷ​യി​ലും മി​ക​ച്ച ത്രൈ​മാ​സ ഫ​ലം. ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 23.4 ശ​ത​മാ​നം വ​ർ​ധി​ച്ചു. 5945 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 7340 കോ​ടി രൂ​പ​യി​ലേ​ക്കാ​ണു വ​ർ​ധ​ന. നി​രീ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ 6983 കോ​ടി രൂ​പ​യാ​യി​രു​ന്നു. മൂ​ന്നു മാ​സ​ത്തെ വി​റ്റു​വ​ര​വ് 34,261 കോ​ടി രൂ​പ​യാ​ണ്. വ​ർ​ധ​ന 15.8 ശ​ത​മാ​നം.


ഒ​രു രൂ​പ മു​ഖ​വി​ല​യു​ള്ള ഓ​ഹ​രി ഒ​ന്നി​നു നാ​ലു രൂ​പ വ​ച്ച് ഇ​ട​ക്കാ​ല ലാ​ഭ​വീ​ത​വും പ്ര​ഖ്യാ​പി​ച്ചു. ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് ഗോ​പി​നാ​ഥ​നാ​ണു ത്രൈ​മാ​സ ഫ​ല​ങ്ങ​ൾ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.