നിയമങ്ങൾ കടുപ്പിച്ച് ഫുഡ് സേഫ്റ്റി അഥോറിറ്റി
നിയമങ്ങൾ കടുപ്പിച്ച്  ഫുഡ് സേഫ്റ്റി അഥോറിറ്റി
Monday, June 25, 2018 11:43 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ​ണ​ത്തി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡാ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്എ​സ്എ​സ്എ​ഐ). മാ​യം ക​ല​ർ​ത്തി​യ​ത് തെ​ളി​ഞ്ഞാ​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വോ പ​ത്തു ല​ക്ഷം രൂ​പ പി​ഴ​യോ ന​ല്ക​ണ​മെ​ന്നാ​ണ് അ​ഥോ​റി​റ്റി​യു​ടെ ശി​പാ​ർ​ശ. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​യു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് നുട്രീ​ഷ​ൻ ഫ​ണ്ട് എ​ന്ന സം​ഘ​ട​ന രൂപീകരിക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്.

2006ലെ ​ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡാ​ർ​ഡ്സ് ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നാ​ണ് എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ ശ്ര​മം. ക​ര​ട് നി​ർ​ദേ​ശ​ത്തി​ൽ ഏ​ഴു വ​ർ​ഷം വ​രെ ശി​ക്ഷ​യാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് ജീ​വ​പ​ര്യ​ന്തം വ​രെ​യാ​കാം. കൂ​ടാ​തെ വ്യ​ക്തി​ക​ൾ​ക്കോ ക​മ്പ​നി​ക​ൾ​ക്കോ 10 ല​ക്ഷം രൂ​പ പി​ഴ​യും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.


ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ മാ​യം ചേ​ർ​ക്കു​ന്ന​തു​വ​ഴി ഉ​ഭോ​ക്താ​ക്ക​ൾ​ക്ക് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഈ ​ശി​ക്ഷ​ക​ൾ​ക്കു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​നം​മെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ അ​റി​യി​ച്ചു. ക​ര​ടു രേ​ഖ​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.