പി​ഴ​ച്ചു​ങ്കം: ബ​ദാം, വാ​ൾ​ന​ട്ട്, ആ​പ്പി​ൾ വി​ല​ കൂ​ടും
പി​ഴ​ച്ചു​ങ്കം:  ബ​ദാം, വാ​ൾ​ന​ട്ട്,  ആ​പ്പി​ൾ വി​ല​ കൂ​ടും
Monday, June 25, 2018 11:43 PM IST
ന്യൂ​ഡ​​ൽ​​ഹി: അ​​മേ​​രി​​ക്ക​​യി​​ൽ​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക്കു പി​​ഴ​​ച്ചു​​ങ്കം ചു​​മ​​ത്തി​​യ​​ത് വാ​​ൾ​​ന​​ട്ട്, ബ​​ദാം (ആ​​ൽ​​മ​​ണ്ട്), ആ​​പ്പി​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വി​​ല​​കൂ​​ടാ​​ൻ ഇ​​ട​​യാ​​ക്കും. ഇ​​വ​​യു​​ടെ വി​​ല​വ​​ർ​​ധ​​ന ജ​​മ്മു-​​കാ​​ഷ്മീ​​രി​​ലും ഹി​​മാ​​ച​​ൽപ്ര​​ദേ​​ശി​​ലും ഉ​​ത്​​പാ​​ദ​​ക​​ർ​​ക്കു നേ​​ട്ട​​മാ​​കും.

വാ​​ൾ​​ന​​ട്ടി​​ന് 30 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന ഇ​​റ​​ക്കു​​മ​​തി​​ച്ചു​​ങ്കം ആ​​ദ്യം നൂ​​റും പി​​ന്നെ 120ഉം ​​ശ​​ത​​മാ​​നം ആ​​ക്കി. പ്ര​​തി​​വ​​ർ​​ഷം 15,000 ട​​ൺ വാ​​ൾ​​ന​​ട്ട് അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​യി​​ലെ ഉ​​ത്​​പാ​​ദ​​നം 2.18 ല​​ക്ഷം ട​​ൺ വ​​രും.


ബ​​ദാ​​മി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം കു​​റ​​വാ​​ണ്. പ്ര​​തി​​വ​​ർ​​ഷം 1.3 ല​​ക്ഷം ട​​ൺ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു. തോ​​ടോ​​ടു​​കൂ​​ടി​​യ​​തി​​നു കി​​ലോ​​ഗ്രാ​​മി​​ന് 35 രൂ​​പ​​യി​​ൽ​നി​​ന്ന് 42 രൂ​​പ​​യി​​ലും തോ​​ടി​​ല്ലാ​​ത്ത​​തി​​ന് 100 രൂ​​പ​​യി​​ൽ​​നി​​ന്ന് 120 രൂ​​പ​​യാ​​യു​​മാ​​ണു ചു​​ങ്കം കൂ​​ട്ടി​​യ​​ത്.

ആ​​പ്പി​​ളി​​നു ചു​​ങ്കം 50ൽ​നി​​ന്ന് 75 ശ​​ത​​മാ​​ന​​മാ​​ക്കി. ഇ​​ന്ത്യ പ്ര​​തി​​വ​​ർ​​ഷം ര​​ണ്ട​​ര​ ല​​ക്ഷം ട​​ൺ ആ​​പ്പി​​ൾ ഇ​​റ​​ക്കു​​മ​തി ചെ​​യ്യു​​ന്നു​​ണ്ട്. ഇ​​തി​​ൽ പ​​കു​​തി​​യോ​​ളം അ​​മേ​​രി​​ക്ക​​യി​​ൽ​നി​​ന്നാ​​ണ്. ആ​​ഭ്യ​​ന്ത​​ര ഉ​​ത്​​പാ​​ദ​​നം 15 ല​​ക്ഷം ട​​ൺ വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.