അ​ടി​മു​ടി മാ​റ്റ​വു​മാ​യി എ​യ​ർ ഇ​ന്ത്യ‍യു​ടെ മ​ഹാ​രാ​ജ മേ​ക്ക് ഓ​വ​ർ അവതരിപ്പിച്ചു
അ​ടി​മു​ടി മാ​റ്റ​വു​മാ​യി എ​യ​ർ ഇ​ന്ത്യ‍യു​ടെ  മ​ഹാ​രാ​ജ മേ​ക്ക് ഓ​വ​ർ അവതരിപ്പിച്ചു
Saturday, June 23, 2018 11:04 PM IST
ന്യൂ​ഡ​ൽ​ഹി: 1000 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ല​ക്ഷ്യ​മി​ട്ട് പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​യിം​ഗ് വി​മാ​ന​ങ്ങ​ളു​ടെ പ​രി​ഷ്ക​രി​ച്ച ബി​സി​ന​സ് ക്ലാ​സ്, ഫ​സ്റ്റ് ക്ലാ​സ് സീ​റ്റു​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 60 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 80 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ.സീ​റ്റു​ക​ൾ​ക്കൊ​പ്പം കാ​ബി​ൻ ക്രൂ​വി​ന്‍റെ പു​തി​യ യൂ​ണി​ഫോ​മും അ​വ​ത​രി​പ്പി​ച്ചു. വി​മാ​ന​ത്തി​ലെ ഭ​ക്ഷ​ണ മെ​നു​വി​ലും മാ​റ്റ​ങ്ങ​ളു​ണ്ട്.

പ്ര​തി​ദി​നം നാ​ലു കോ​ടി രൂ​പ​യാ​ണ് അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ളി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ നേ​ട്ടം. ഇ​ത് 6.5 കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ രൂ​പമാ​റ്റ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. വ​രു​മാ​നം ഉ​യ​ർ​ത്തി 50,000 കോ​ടി രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന​മേ​ഖ​ല ബി​സി​ന​സ്, ഫ​സ്റ്റ് ക്ലാ​സ് കാ​ബി​നു​ക​ളാ​ണ്. ഇ​താ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യൂ​ന്നാ​ൻ എ​യ​ർ ഇ​ന്ത്യ​യെ പ്രേ​രി​പ്പി​ച്ച​ത്.


മി​ക​ച്ച ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും യാ​ത്രാ​നി​ര​ക്കു​ക​ളി​ൽ മാ​റ്റു​മു​ണ്ടാ​കി​ല്ലെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ.​എ​ൻ. ചൗ​ബേ പ​റ​ഞ്ഞു.

ഇ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ങ്ങ​നെ​യാ​ണോ, ആ ​അ​വ​സ്ഥ​യി​ൽ​നി​ന്നു മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലേ​ക്കു​ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ൾ പു​തു​ക്കി​യ രൂ​പ​ത്തി​ൽ ജൂ​ലൈ മു​ത​ലും, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ സ​ർ​വീ​സു​ക​ൾ അ​തി​ന​ടുത്ത മാ​സ​ത്തി​ലും ന​ട​ത്തു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ദീ​പ് സിം​ഗ് ഖ​രോ​ല പ​റ​ഞ്ഞു.

പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ

കാ​ബി​നു​ക​ളും സീ​റ്റു​ക​ളും കൂ​ടു​ത​ൽ പ്രീ​മി​യ​മാ​ക്കി. പു​തി​യ അ​ന്ത​രീ​ക്ഷം, മി​ക​ച്ച നി​ശാവ​സ്ത്ര​ങ്ങ​ൾ, ക​മ്പി​ളി പു​ത​പ്പു​ക​ൾ, ട്രാ​വ​ൽ കി​റ്റു​ക​ൾ എ​ന്നി​വ​യാ​ണ് ബി​സി​ന​സ്, ഫ​സ്റ്റ് ക്ലാ​സ് കാ​ബി​നു​ക​ളി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

പാ​ര​ന്പ​ര്യ-​പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള കാ​ബി​ൻ​ക്രൂ യൂ​ണി​ഫോം.
യാ​ത്ര ചെ​യ്യു​ന്ന റീ​ജ​ണു​ക​ൾ​ക്ക് യോ​ജി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഭ​ക്ഷ​ണം. ഒ​പ്പം ആ​ൽ​ക്ക​ഹോ​ളി​ക്, നോ​ൺ ആ​ൽ​ക്ക​ഹോ​ളി​ക് പാ​നീ​യ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.