ചരിത്രം തിരുത്തിക്കുറിച്ച് ചാനൽ
ചരിത്രം തിരുത്തിക്കുറിച്ച് ചാനൽ
Saturday, June 23, 2018 12:58 AM IST
പാ​രി​സ്: 108 വ​ർ​ഷ​ത്തെ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് ഫ്ര​ഞ്ച് ഫാ​ഷ​ൻ ഗ്രൂ​പ്പാ​യ ചാ​ന​ൽ. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ക​മ്പ​നി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ങ്ങ​ളു​ടെ വ​രു​മാ​ന​വും അ​റ്റാ​ദാ​യ​വും പു​റ​ത്തു​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടി​ലൂ​ടെ 962 കോ​ടി ഡോ​ള​റി​ന്‍റെ വ​രു​മാ​ന​വും 180 കോ​ടി ഡോ​ള​റി​ന്‍റെ അ​റ്റാ​ദാ​യ​വു​മു​ണ്ടെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

1910ൽ ​തൊ​പ്പി​ക​ൾ നി​ർ​മി​ച്ചാ​ണ് ചാ​ന​ൽ എ​ന്ന ക​ന്പ​നി​യു​ടെ തു​ട​ക്കം. പി​ന്നീ​ട് സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സ്പോ​ർ​ട്സ്‌​വെ​യ​ർ നി​ർ​മി​ച്ചു. ക​മ്പ​നി​യു​ടെ ആ​ദ്യ പെ​ർ​ഫ്യൂ​മാ​യ ചാ​ന​ൽ ന​ന്പ​ർ 5 പു​റ​ത്തി​റ​ക്കി​യ​ത് 1921ലാ​ണ്. ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നാ​യ ഗ്ര​ബി​യേ​ലെ ചാ​ന​ൽ അ​ഞ്ചു ത​വ​ണ പ​രീ​ക്ഷി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഈ ​പെ​ർ​ഫ്യൂം പു​റ​ത്തി​റ​ക്കി​യ​ത്. അ​താ​ണ് ന​ന്പ​ർ 5 എ​ന്ന പേ​ര് ന​ല്കാ​ൻ കാ​ര​ണം.


സ്വ​കാ​ര്യക​മ്പ​നി​യാ​യ ചാ​ന​ൽ, പു​രു​ഷ​ന്മാ​ർ​ക്കു​ള്ള സ്യൂ​ട്ടു​ക​ൾ, ഹാ​ൻ​ഡ്ബാ​ഗു​ക​ൾ, നം.5 ​പെ​ർ​ഫ്യൂ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഫാ​ഷ​ൻ മേ​ഖ​ല​യി​ൽ കു​തി​പ്പു തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.