കേന്ദ്രസർക്കാർ ഐഡിബിഐ ബാങ്കിലെ ഓഹരികൾ വിൽക്കും
കേന്ദ്രസർക്കാർ ഐഡിബിഐ ബാങ്കിലെ ഓഹരികൾ വിൽക്കും
Saturday, June 23, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​നു​ള്ള ഓ​ഹ​രി​ക​ൾ വി​ൽ​ക്കും. കൈ​വ​ശ​മു​ള്ള ഓ​ഹ​രി​ക​ളു​ടെ ഒ​രു ഭാ​ഗം അ​ടു​ത്ത മാ​സം ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​നു (എ​ൽ​ഐ​സി) കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള 81 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ 50 ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കാ​നാ​ണു സാ​ധ്യ​ത.

ഐ​ഡി​ബി​ഐ ബാ​ങ്ക് വി​ൽ​ക്കാ​നു​ള്ള ശ്ര​മം ര​ണ്ടു വ​ർ​ഷം മു​ന്പേ കേ​ന്ദ്രസ​ർ​ക്കാ​ർ തു​ട​ങ്ങി​യ​താ​ണ്. മ​റ്റു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ അ​പേ​ക്ഷി​ച്ച് കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ തോ​ത് ഇ​വി​ടെ കൂ​ടു​ത​ലാ​ണ്. ഫി​ച്ചി​ന്‍റെ ഇ​ന്ത്യ​ൻ വി​ഭാ​ഗ​മാ​യ ഇ​ന്ത്യ റേ​റ്റിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ റേ​റ്റിം​ഗ് ഈ ​മാ​സം താ​ഴ്ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.