എയർ ഇന്ത്യ വിമാനങ്ങളുടെ സീറ്റുകൾ മെച്ചപ്പെടുത്തും
എയർ ഇന്ത്യ വിമാനങ്ങളുടെ സീറ്റുകൾ മെച്ചപ്പെടുത്തും
Friday, June 22, 2018 1:16 AM IST
ന്യൂ​ഡ​ൽ​ഹി: തി​രിച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ പു​തി​യ പ​ദ്ധ​തി ഒ​രു​ക്കാ​ൻ ത​യാ​റാ​യി എ​യ​ർ ഇ​ന്ത്യ. യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി മ​ഹാ​രാ​ജ ക്ലാ​സ് സീ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ അ​ഡം​ബ​ര യാ​ത്രാ​നു​ഭ​വം ന​ല്കു​ന്ന​തി​നൊ​പ്പം ഭ​ക്ഷ​ണ​ത്തി​ലും മാ​റ്റ​മു​ണ്ടാ​കും. ഫ​സ്റ്റ് ക്ലാ​സ്, ബി​സി​ന​സ് ക്ലാ​സ് എ​ന്നി​വ പു​തി​യ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​പ്ഗ്രേ​ഡ് ചെ​യ്യും. ഇ​തോ​ടൊ​പ്പം ക്രൂ ​അം​ഗ​ങ്ങ​ൾ​ക്ക് പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള പു​തി​യ യൂ​ണി​ഫോ​മും ആ​വി​ഷ്ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.


ഈ ​മാ​റ്റ​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 777, ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ക. വി​മാ​ന​ങ്ങ​ളു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.