എയർ ഇന്ത്യയെ തത്കാലം വിൽക്കുന്നില്ല
എയർ ഇന്ത്യയെ തത്കാലം വിൽക്കുന്നില്ല
Thursday, June 21, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ ത​ത്കാ​ലം വി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ​ർ​ക്കാ​ർ ന​ല്കും. വി​മാ​ന​ക്ക​മ്പ​നി​യു​ടെ 76 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വാ​ക​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് സ​മ്മ​ത​മ​റി​യി​ച്ച് ആ​രും മു​ന്നോ​ട്ടു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം.

ദൈ​നം​ദി​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ല്കു​ന്ന​തി​നൊ​പ്പം പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ല്കും. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്‌​റ്റ്‌​ലി​യു​ടെ അ​ഭാ​വ​ത്തി​ൽ പ​ക​രം ചു​മ​ത​ല​യു​ള്ള പീ​യു​ഷ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു, ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ഇ​പ്പോ​ൾ മി​ക​ച്ച രീ​തി​യി​ൽ എ‍യ​ർ ഇ​ന്ത്യ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു വി​മാ​നം പോ​ലും യാ​ത്ര​ക്കാ​രി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ചെ​ല​വു ചു​രു​ക്ക​ൽ പ്ര​ക്രി​യ​കൂ​ടി മി​ക​ച്ച​താ​യാ​ൽ എ​യ​ർ ഇ​ന്ത്യ​ക്ക് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​കും. ഇ​പ്പോ​ൾ എ​ടു​ത്തു​ചാ​ടി സ്വ​കാ​ര്യ​വ​ത്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല- മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി.

എ​യ​ർ ഇ​ന്ത്യ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചാ​ൽ ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ വി​ല്പ​ന​യ്ക്കു വ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യു​ണ്ട്. പ്രാ​ഥ​മി​ക ഓ​ഹ​രി​വി​ല്പ​ന​യ്ക്കു മു​ന്പ് ചി​ല നി​ബ​ന്ധ​ന​ക​ൾ എ​യ​ർ ഇ​ന്ത്യ പാ​ലി​ക്ക​ണം. അ​ത് പൂ​ർ​ത്തി​യാ​യാ​ൽ പ്രാ​രം​ഭ ഓ​ഹ​രി​വി​ല്പ​ന ന​ട​ത്തി ഓ​ഹ​രി​വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.