രാമ ഗാന്ധി പേടിഎം ഉപദേഷ്ടാവ്
രാമ ഗാന്ധി പേടിഎം ഉപദേഷ്ടാവ്
Thursday, June 21, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ‌ആ​ർ​ബി​ഐ മു​ൻ ഡെ​പ്യൂ​ട്ടി ഉ​പ​ദേ​ഷ്ടാ​വ് ര​ാമ സു​ബ്ര​ഹ്മ​ണ്യ​ൻ ഗാ​ന്ധി​യെ ഇ-​വാ​ല​റ്റ് ആ​യ പേ​ടി​എ​മ്മി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വാ​യി വ​ൺ97 ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് നി​യ​മി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് പേ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലും നി​യ​മ​ങ്ങ​ളി​ലും ക​മ്പ​നി ഭ​ര​ണ​ത്തി​ലു​മു​ള്ള പ്രാ​വീ​ണ്യം പേ​ടി​എ​മ്മി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


ആ​ദ്യ മോ​ണി​റ്റ​റി പോ​ളി​സി ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി​രു​ന്ന ഗാ​ന്ധി റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ര​ണ്ട് റീ​ജ​ണ​ൽ ഓ​ഫീ​സ് മേ​ധാ​വി​യാ​യും ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ ബാ​ങ്കിം​ഗ് ടെ​ക്നോ​ള​ജി(​ഐ​ഡി​ആ​ർ​ബി​ടി)​യു​ടെ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.