വായ്പാത്തട്ടിപ്പ്: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര മേ​ധാ​വി അ​റ​സ്റ്റി​ൽ
വായ്പാത്തട്ടിപ്പ്: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര  മേ​ധാ​വി അ​റ​സ്റ്റി​ൽ
Thursday, June 21, 2018 12:55 AM IST
പൂ​നെ: രാ​ജ്യ​ത്ത് വാ​യ്പാ​ത്ത​ട്ടി​പ്പ് തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. വാ​യ്പാ​ത്ത​ട്ടി​പ്പി​നെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ര​വീ​ന്ദ്ര മ​റാ​ത്തെ​യെ പൂ​നെ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സാ​ന്പ​ത്തി​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ബാ​ങ്കി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ആ​ർ.​കെ. ഗു​പ്ത​യെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഡി​എ​സ്കെ ഗ്രൂ​പ്പി​ന് 3000 കോ​ടി രൂ​പ​യു​ടെ വാ​യ്പ അ​നു​വ​ദി​ച്ച​തി​ൽ തി​രി​മ​റി​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഇ​തേ കേ​സി​ൽ ബാ​ങ്കി​ന്‍റെ മു​ൻ സി​എം​ഡി സു​ശീ​ൽ മു​ഹ്ന​തിനെ ജ​യ്പു​രി​ൽ​വ​ച്ച് അ​റ​സ്റ്റ് ചെ​യ്തു. വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പൂ​നെ സ്വ​ദേ​ശി​യാ​യ ബി​ൽ​ഡ​ൽ ഡി.​എ​സ്. കു​ൽ​ക്ക​ർ​ണി, ഭാ​ര്യ ഹേ​മ​ന്തി എ​ന്നി​വ​ർ ഫെ​ബ്രു​വ​രി​യി​ൽ അ​റ​സ്റ്റി​ലാ​യ​താ​ണ്. 4000ൽ​പ്പരം നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച് 1,154 കോ​ടി രൂ​പ​യും 2,892 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ലോ​ണും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള കേ​സ്.


ഡി​എ​സ്കെ ഡെ​വ​ല​പ്പേ​ഴ്സി​ന് ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ക്കു​ന്ന​ത് ത​ട​യാ​ൻ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ മ​ഹാ​രാ​ഷ്‌​ട്ര പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫ് ഇ​ന്‍റ​റെ​സ്റ്റ്സ് ഓ​ഫ് ഡെ​വ​ല​പ്പേ​ഴ്സ് ആ​ക്ട് 1999 അ​നു​സ​രി​ച്ച് കു​ൽ​ക്ക​ർ​ണി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ള്ള 124 വ​സ്തു​ക്ക​ൾ, 276 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, 46 വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടു​കെ​ട്ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.