എ​സ്ബി​ഐക്ക് റിക്കാർഡ് നഷ്‌ടം
എ​സ്ബി​ഐക്ക് റിക്കാർഡ് നഷ്‌ടം
Wednesday, May 23, 2018 1:13 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 7,718 കോ​ടി രൂ​പ ന​ഷ്‌​ടം വ​രു​ത്തി. ഇ​ത്ര​യും വ​ലി​യ ത്രൈ​മാ​സന​ഷ്‌​ടം മു​ന്പു​ണ്ടാ​യി​ട്ടി​ല്ല.

കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ക്കും പ്ര​ശ്ന​ക​ട​ങ്ങ​ൾ​ക്കും പ​ക​രം കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തേ​ണ്ടി​വ​ന്ന​തു​മൂ​ല​മാ​ണ് ഈ ​ന​ഷ്‌​ടം. നി​രീ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യി ന​ഷ്‌​ടം. പ്ര​ശ്ന​ക​ട​ങ്ങ​ളി​ലെ ന​ഷ്‌​ട​സാ​ധ്യ​ത ക​ണ​ക്കാ​ക്കി 28,096 കോ​ടി രൂ​പ ഈ ​ത്രൈ​മാ​സ​ത്തി​ൽ വ​ക​യി​രു​ത്തേ​ണ്ടി​വ​ന്നു. മുൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലേ​തി​ലും ഇ​ര​ട്ടി​യി​ലേ​റെ​യാ​ണി​ത്. ഫെ​ബ്രു​വ​രി​യി​ൽ റി​സ​ർ​വ് ബാ​ങ്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് കൂ​ടു​ത​ൽ തു​ക നീ​ക്കി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്.

റി​ക്കാ​ർ​ഡ് ന​ഷ്‌​ടം കു​റി​ച്ചെ​ങ്കി​ലും ക​ന്പോ​ള​ത്തി​ൽ എ​സ്ബി​ഐ ഓ​ഹ​രി​ക്ക് ഇ​ന്ന​ലെ വി​ല കൂ​ടി. ഒ​ര​വ​സ​ര​ത്തി​ൽ ആ​റു​ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്ന ഓ​ഹ​രി വി​ല 3.75 ശ​ത​മാ​നം നേ​ട്ട​ത്തി​ലാ​ണു ക്ലോ​സ് ചെ​യ്ത​ത്. ബാ​ങ്കി​ന്‍റെ പ്ര​ശ്ന​ക​ട​ങ്ങ​ൾ എ​ല്ലാം​ത​ന്നെ നി​ർ​ണ​യി​ച്ചു വേ​ണ്ട വ​ക​യി​രു​ത്ത​ൽ ന​ട​ത്തി​യ​തി​നാ​ൽ വ​രും ത്രൈ​മാ​സ​ങ്ങ​ളി​ൽ റി​സ​ൾ​ട്ട് മെ​ച്ച​മാ​കും എ​ന്ന വി​ശ്വാ​സ​മാ​ണ് എ​ല്ലാ​വ​രും പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.


മൊ​ത്തം വാ​യ്പ​ക​ളി​ൽ 10.91 ശ​ത​മാ​നം നി​ഷ്‌​ക്രി​യ ആ​സ്തി​ക​ളാ​യി. ഒ​രു വ​ർ​ഷം മു​ൻ​പ് ഇ​ത് 6.90 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​തി​ൽ​നി​ന്നു വ​ക​യി​രു​ത്ത​ലു​ക​ൾ​ക്കു ശേ​ഷ​മു​ള്ള അ​റ്റ നി​ഷ്ക്രി​യ ആ​സ്തി 5.73 ശ​ത​മാ​ന​മാ​യി.ഡി​സം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 2416 കോ​ടി രൂ​പ​യാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ അ​റ്റ​ന​ഷ്‌​ടം. അ​ന്ന് 18,876 കോ​ടി രൂ​പ വ​ക​യി​രു​ത്തേ​ണ്ടി​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.