ഓ​ഹ​രിവി​പ​ണി​ക്കു ത​ക​ർ​ച്ച​യു​ടെ വാ​രം
ഓ​ഹ​രിവി​പ​ണി​ക്കു  ത​ക​ർ​ച്ച​യു​ടെ വാ​രം
Friday, May 18, 2018 10:29 PM IST
മും​ബൈ: ക​ർ​ണാ​ട​ക രാ​ഷ്‌​ട്രീ​യ​വും ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റ​വും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ഭീ​മ​മാ​യ ന​ഷ്ട​വും ചേ​ർ​ന്ന​പ്പോ​ൾ ഓ​ഹ​രി ക​ന്പോ​ളം ആ​ടി​യു​ല​ഞ്ഞു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച​യാ​ണ് ഈ​യാ​ഴ്ച ഓ​ഹ​രി സൂ​ചി​ക​ക​ൾ​ക്കു​ണ്ടാ​യ​ത്. സെ​ൻ​സെ​ക്സ് 1.93 ശ​ത​മാ​ന​വും നി​ഫ്റ്റി 1.94 ശ​ത​മാ​ന​വും താ​ഴ്ച​യാ​ണ് ഈ​യാ​ഴ്ച കു​റി​ച്ച​ത്.

സെ​ൻ​സെ​ക്സ് ഒ​രാ​ഴ്ചകൊ​ണ്ട് 35,535.79ൽ​നി​ന്ന് 34,848.30ലേ​ക്കു താ​ണു. 687.49 പോ​യി​ന്‍റ് താ​ഴ്ച. നി​ഫ്റ്റി 10,806.50ൽ​നി​ന്ന് 210.10 താ​ണ് 10,596.40ൽ ​എ​ത്തി. ഇ​ന്ന​ലെ മാ​ത്രം ര​ണ്ടു സൂ​ചി​ക​ക​ളും 0.86 ശ​ത​മാ​നം താ​ണി​രു​ന്നു.

വി​ദേ​ശനി​ക്ഷേ​പ​ക​ർ 831 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ച​പ്പോ​ൾ സ്വ​ദേ​ശി നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ 429 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.


അ​ടു​ത്ത​യാ​ഴ്ച റി​സ​ർ​വ് ബാ​ങ്ക് രൂ​പ​യെ സം​ര​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ പ​രി​ശ്ര​മം ന​ട​ത്തു​മെ​ന്ന പ്ര​തീ​ക്ഷ വി​പ​ണി​യി​ലു​ണ്ട്. അ​തു ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ങ്കി​ൽ ഓ​ഹ​രി​ക​ൾ ത​ക​ർ​ച്ച നേ​രി​ടും.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ക്കും പ്ര​ശ്നക​ട​ങ്ങ​ൾ​ക്കും ഭീ​മ​മാ​യ തു​ക വ​ക​യി​രു​ത്തേ​ണ്ടി​വ​ന്ന​തി​നാ​ൽ മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം വ​ലി​യ ന​ഷ്ടം കു​റി​ച്ചു. അ​ടു​ത്ത​യാ​ഴ്ച കൂ​ടു​ത​ൽ ബാ​ങ്കു​ക​ളു​ടെ ഫ​ല​ങ്ങ​ൾ വ​രും. ന​ഷ്ടം അ​ധി​ക​രി​ച്ച 11 ബാ​ങ്കു​ക​ളെ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ത്വ​രി​ത തി​രു​ത്ത​ൽ പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​ണ്. അ​വ​യി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ പു​തി​യ വാ​യ്പ​ക​ൾ​ക്കു വ​രെ നി​യ​ന്ത്ര​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.