ടൊയോട്ട യാരിസ് വിപണിയിൽ
ടൊയോട്ട യാരിസ് വിപണിയിൽ
Friday, May 18, 2018 10:29 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​പ്പ​നീ​സ് കാ​ർ​ നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട പു​തി​യ മി​ഡ് സൈ​സ്ഡ് സെ​ഡാ​ൻ മോ​ഡ​ലാ​യ യാ​രി​സ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​മ്പ​നി​യു​ടെ​ത​ന്നെ കൊ​റോ​ള ആ​ൾ​ട്ടി​സ് പോ​ലു​ള്ള വ​ലി​യ മോ​ഡ​ലു​ക​ളു​ടെ ഡി​സൈ​നി​ൽ അ​വ​ത​രി​പ്പി​ച്ച യാ​രി​സ് മാ​രു​തി സു​സു​കി സി​യാ​സ്, ഹ്യു​ണ്ടാ​യി വെ​ർ​ണ, ഫോ​ക്സ്‌​വാ​ഗ​ൺ വെ​ന്‍റോ, സ്കോ​ഡ റാ​പി​ഡ് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യു​യ​ർ​ത്തും.

2018 ഓ​ട്ടോ എ​ക്സ്പോ​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച യാ​രി​സി​ന് ചെ​റി​യ ഹെ​ഡ് ലാ​ന്പു​ക​ൾ, എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ലു​ക​ൾ, ഡു​വ​ൽ ടോ​ൺ ബം​ബ​ർ തു​ട​ങ്ങി​യ​വ ഭം​ഗി ന​ല്കു​ന്നു​ണ്ട്. യാ​രി​സി​ന്‍റെ 1.5 ലി​റ്റ​ർ ഡു​വ​ൽ വി​വി​ടി​ഐ പെ​ട്രോ​ൾ എ​ൻ​ജി​ൻ 107 പി​എ​സ് ക​രു​ത്തി​ൽ 140 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ആ​റ് സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നി​ൽ കൂ​ടാ​തെ 7 സ്പീ​ഡ് സി​വി​ടി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നി​ലും വാ​ഹ​നം ല​ഭ്യ​മാ​ണ്. ഡീ​സ​ൽ വേ​രി​യ​ന്‍റ് അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല.

വി​ല: 8.75-14.07 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.