മാതൃകമ്പനിയേക്കാൾ മൂല്യമേറിയ സബ്സിഡി‍യറി കമ്പനി
മാതൃകമ്പനിയേക്കാൾ മൂല്യമേറിയ സബ്സിഡി‍യറി കമ്പനി
Thursday, May 17, 2018 11:25 PM IST
മും​ബൈ: ആ​ശാ​നേ​ക്കാ​ളും വ​ലി​യ ശി​ഷ്യ​ൻ എ​ന്ന രൂ​പ​ത്തി​ൽ പി​എ​ൻ​ബി ഹൗ​സിം​ഗ് ഫി​നാ​ൻ​സ്. മാ​തൃ​ക​മ്പ​നി​യാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നേ​ക്കാ​ളും വി​പ​ണി​മൂ​ല്യമാ​ണ് സ​ബ്സി​ഡി​യ​റി ക​ന്പ​നി​യാ​യ പി​എ​ൻ​ബി ഹൗ​സിം​ഗ് ഫി​നാ​ൻ​സി​ന് ഇ​പ്പോ​ൾ. നീ​ര​വ് മോ​ദി ഉ​ൾ​പ്പെ​ട്ട ത​ട്ടി​പ്പു​കേ​സി​ൽ അ​ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ വി​പ​ണി​മൂ​ല്യം ഇ​ടി​ഞ്ഞ​താ​ണ് ഇ​തി​നു കാ​ര​ണം.

ബോം​ബെ സെ​ൻ​സെ​ക്സി​ൽ ഇ​ന്ന​ലെ വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ പി​ൻ​ബി​യു​ടെ വി​പ​ണി​മൂ​ല്യം 21,104.58 കോ​ടി രൂ​പ. പി​എ​ൻ​ബി ഹൗ​സിം​ഗ് ഫി​നാ​ൻ​സി​ന്‍റെ വി​പ​ണി​മൂ​ല്യം 21,172.29 കോ​ടി രൂ​പ​യും. മാ​തൃക​മ്പ​നി​യേ​ക്കാ​ൾ 67.71 കോ​ടി രൂ​പ കൂ​ടു​ത​ൽ.

പി​എ​ൻ​ബി​യു​ടെ ഓ​ഹ​രി​വി​ല ഇ​ന്ന​ലെ 1.19 ശ​ത​മാ​നം ഉ​യ​ർ​ന്ന് 76.45 രൂ​പ​യാ​യി. അ​തേ​സ​മ​യം, ഹൗ​സിം​ഗ് ഫി​നാ​ൻ​സി​ന്‍റെ ഓ​ഹ​രി​വി​ല 1,265 രൂ​പ​യാ​യി.


ഫെ​ബ്രു​വ​രി പ​കു​തി​വ​രെ 44,624.67 കോ​ടി രൂ​പ​യാ​യി​രു​ന്നു പി​എ​ൻ​ബി​യു​ടെ വി​പ​ണി​മൂ​ല്യം. നീ​ര​വ് മോ​ദി​യു​ടെ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മൂ​ല്യം കു​ത്ത​നെ താ​ഴു​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പു​റ​ത്തു​വി​ട്ട ജ​നു​വ​രി-​മാ​ർ​ച്ച് ത്രൈ​മാ​സ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് മോ​ശ​മാ​യ​തും പി​എ​ൻ​ബി​യു​ടെ മൂ​ല്യ​ത്തെ ബാ​ധി​ച്ചു. 15.5 ശ​ത​മാ​നം ഇ​ടി​വാ​ണ് അ​ന്നു​ണ്ടാ​യ​ത്.

പി​എ​ൻ​ബി ഹൗ​സിം​ഗ് ഫി​നാ​ൻ​സി​ൽ 32.96 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് പി​എ​ൻ​ബി​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.