ഡോളർ @ 68.07
ഡോളർ @ 68.07
Tuesday, May 15, 2018 10:56 PM IST
മും​ബൈ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ക​ന്പോ​ള​ങ്ങ​ളെ ഉ​ല​ച്ചു. 16 മാ​സ​ത്തി​ൽ ആ​ദ്യ​മാ​യി ഡോ​ള​ർ​വി​ല 68 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി. ക​ട​പ​ത്ര​ങ്ങ​ൾ​ക്കു വി​ല താ​ണു. ഓ​ഹ​രി​ക​ൾ​ക്ക് ഇ​ടി​വ്.
ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി ന​ല്ല ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന സൂ​ച​ന രാ​വി​ലെ ല​ഭി​ച്ച​പ്പോ​ൾ ക​ന്പോ​ള​ങ്ങ​ളും രൂ​പ​യും ഉ​യ​ർ​ന്ന​താ​യി​രു​ന്നു.

സെ​ൻ​സെ​ക്സ് ഒ​ര​വ​സ​ര​ത്തി​ൽ 436 പോ​യി​ന്‍റ് ക​യ​റി 35,993.53ലെ​ത്തി. പി​ന്നീ​ട് ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നു വ​ന്ന​തോ​ടെ സൂ​ചി​ക തി​രി​ച്ചി​റ​ങ്ങി. ഒ​ടു​വി​ൽ 12.77 പോ​യി​ന്‍റ് താ​ഴ്ച​യി​ൽ 35,543.94ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 10,929.2 വ​രെ ക​യ​റി​യി​രു​ന്നു. ക്ലോ​സ് ചെ​യ്ത​ത് 4.75 പോ​യി​ന്‍റ് താ​ഴ്ച​യി​ൽ 10,801.85ലാ​ണ്.


രൂ​പ​യും തു​ട​ക്ക​ത്തി​ൽ നേ​ട്ടം കു​റി​ച്ചു. ഡോ​ള​ർ​വി​ല ത​ലേ​ന്ന​ത്തെ 67.51 രൂ​പ​യി​ൽനി​ന്ന് 67.46 വ​രെ എ​ത്തി. എ​ന്നാ​ൽ, ഉ​ച്ച​യ്ക്കു ശേ​ഷം ക​ഥ മാ​റി. ഡോ​ള​ർ 68.14 രൂ​പ വ​രെ എ​ത്തി. ഒ​ടു​വി​ൽ ക്ലോ​സ് ചെ​യ്ത​ത് 56 പൈ​സ കൂ​ടി 68.07 രൂ​പ​യി​ൽ. വി​ദേ​ശ​വ്യാ​പാ​ര​ക​മ്മി ഇ​ര​ട്ടി​ച്ച​താ​യ ക​ണ​ക്ക് വ്യാ​പാ​ര​വേ​ള ക​ഴി​ഞ്ഞാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ത് ഇ​ന്നു രൂ​പ​യ്ക്കു ക്ഷീ​ണം വ​രു​ത്താം.

ക്രൂ​ഡ് ഓ​യി​ൽ (ബ്രെ​ന്‍റ് ഇ​നം) വി​ല വീ​പ്പ​യ്ക്ക് 79.51 ഡോ​ള​ർ​വ​രെ എ​ത്തി​യി​ട്ടു​ണ്ട്. ഇ​തും രൂ​പ​യെ ദു​ർ​ബ​ല​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.