ടെലികോം കമ്പനികൾക്കു വീണ്ടും ജിയോയുടെ പ്രഹരം
ടെലികോം കമ്പനികൾക്കു വീണ്ടും ജിയോയുടെ പ്രഹരം
Saturday, May 12, 2018 12:46 AM IST
മും​ബൈ: 199 രൂ​പ​യു​ടെ പോ​സ്റ്റ് പെ​യ്ഡ് പാ​യ്ക്ക് പ്ര​ഖ്യാ​പി​ച്ച റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ പ്ര​ഹ​ര​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ടെ​ലി​കോം ക​മ്പ​നി​ക​ൾ. ഇത് ഇന്നലെ മ​റ്റു ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​യി​ടി​ച്ചു. ഭാ​ര​തി എ​യ​ർ​ടെ​ൽ 7.5 ശ​ത​മാ​നം, ഐ​ഡി​യ സെ​ല്ലു​ലാ​ർ 13 ശ​ത​മാ​നം, റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് 4.65 ശ​ത​മാ​നം വീ​തം താ​ഴ്ന്നു.

199 രൂ​പ​യു​ടെ പോ​സ്റ്റ് പെ​യ്ഡ് പാ​യ്ക്കി​ൽ ജി​യോ 25 ജി​ബി അ​തി​വേ​ഗ ഡാ​റ്റ​യ്ക്കൊ​പ്പം സൗ​ജ​ന്യ കോ​ൾ, പ്ര​തി​ദി​നം 100 എ​സ്എം​എ​സു​ക​ൾ എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര കോ​ളു​ക​ളും ഇ​തോ​ടൊ​പ്പം ആ​ക്ടി​വേ​റ്റ് ചെ​യ്യ​പ്പെ​ടും. സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് ഈ​ടാ​ക്കാ​തെ​ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ജി​യോ പോ​സ്റ്റ് പെ​യ്ഡ് സേ​വ​നം ല​ഭി​ക്കു​ക​യും ചെ​യ്യും. 25 ജി​ബി എ​ന്ന പ​രി​ധി ക​ഴി​ഞ്ഞാ​ൽ ഒ​രു ജി​ബി​ക്ക് 20 രൂ​പ വീ​തം ന​ല്ക​ണ​ണം. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ഈ ​ഓ​ഫ​ർ പ്രാ​ബ​ല്യ​ത്തി​ലാ​കു​ക.


ഇ​തോ​ടൊ​പ്പം വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​ന്താ​രാ​ഷ്‌​ട്ര കോ​ളിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​മേ​രി​ക്ക, കാ​ന​ഡ എന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മി​നി​റ്റി​ന് 50 പൈ​സ നി​ര​ക്കി​ലും ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ന്യൂ​സി​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മി​നി​റ്റി​ന് ര​ണ്ടു രൂ​പ നി​ര​ക്കി​ലും ഓ​സ്ട്രേ​ലി​യ, ബ​ഹ​റി​ൻ, പാ​ക്കി​സ്ഥാ​ൻ, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മി​നി​റ്റി​ന് നാ​ലു രൂ​പ നി​ര​ക്കി​ലും ജ​ർ​മ​നി, അ​യ​ർ​ല​ൻ​ഡ്, ജ​പ്പാ​ൻ, കു​വൈ​ത്ത്, റ​ഷ്യ, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​ഞ്ചു രൂ​പ നി​ര​ക്കി​ലും ഇ​സ്ര​യേ​ൽ, നൈ​ജീ​രി​യ, സൗ​ദി അ​റേ​ബ്യ, സ്പെ​യ്ൻ, സ്വീ​ഡ​ൻ, യു​എ​ഇ, ഉ​സ്ബ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല്ക്ക് ആ​റു രൂ​പ നി​ര​ക്കി​ലും വി​ളി​ക്കാം. ഇ​തോ​ടൊപ്പം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റോ​മിം​ഗും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.