100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക് ടിസിഎസ്
100 ബില്യൺ ഡോളർ  ക്ലബ്ബിലേക്ക് ടിസിഎസ്
Friday, April 20, 2018 11:37 PM IST
മും​​​ബൈ: ടാ​​​റ്റാ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് (ടി​​​സി​​​എ​​​സ്) റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ക്കു​​​ന്നു. പ​​​തി​​​നാ​​​യി​​​രം കോ​​​ടി ഡോ​​​ള​​​ർ (നൂ​​​റു ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ) ക​​​ന്പോ​​​ള​​​മൂ​​​ല്യ​​​മു​​​ള്ള ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​യാ​​​കാ​​​ൻ ടി​​​സി​​​എ​​​സ് ഒ​​​രു​​​ങ്ങു​​​ന്നു.

ഇ​​​ന്ന​​​ലെ ടി​​​സി​​​എ​​​സ് ഓ​​​ഹ​​​രി​​​ക​​​ൾ 6.76 ശ​​​ത​​​മാ​​​നം ക​​​യ​​​റി 3406.40 രൂ​​​പ​​​യി​​​ലെ​​​ത്തി. ഇ​​​ത​​​നു​​​സ​​​രി​​​ച്ചു ടി​​​സി​​​എ​​​സി​​​ന്‍റെ ക​​​ന്പോ​​​ള​​​മൂ​​​ല്യം 6.52 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഓ​​​ഹ​​​രി വി​​​ല 3,448 രൂ​​​പ​​​യാ​​​യാ​​​ൽ ക​​​ന്പോ​​​ളമൂ​​​ല്യം 6.6 ല​​​ക്ഷം കോ​​​ടി രൂ​​​പ അ​​​ഥ​​​വാ നൂ​​​റു ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ ആ​​​കും. ഓ​​​ഹ​​​രി​​​വി​​​ല​​​യു​​​ടെ ഗ​​​തി​​​ നോ​​​ക്കി​​​യാ​​​ൽ അ​​​ത് അ​​​ധി​​​കം അ​​​ക​​​ലെ​​​യ​​​ല്ല. രണ്ടാം സ്ഥാനത്തുള്ള റിലയൻസിന്‍റെ മൂല്യം 5.88 ലക്ഷം കോടി മാത്രം.

വ്യാ​​​ഴാ​​​ഴ്ച ക​​​ന്പ​​​നി നാ​​​ലാം ത്രൈ​​​മാ​​​സ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു ത്രൈ​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ലാ​​​ഭ​​​വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി. ക​​​ന്പ​​​നി 1:1 ബോ​​​ണ​​​സ് ഇ​​​ഷ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ള​​​ർ​​​ച്ചസാ​​​ധ്യ​​​ത​​​യും മെ​​​ച്ച​​​മാ​​​ണെ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഇ​​​തെ​​​ല്ലാം ഇ​​​ന്ന​​​ലെ ഓ​​​ഹരിവി​​​ല കു​​​തി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി. ഇ​​​ന്ന​​​ലെ ക​​​ന്പോ​​​ള​​​മൂ​​​ല്യ​​​ത്തി​​​ൽ 40,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​നയു​​​ണ്ടാ​​​യി.


വ്യ​​​വ​​​സാ​​​യമേ​​​ഖ​​​ല​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ളോ​​​ട് അ​​​തി​​​വേ​​​ഗം അ​​​നു​​​രൂ​​​പ​​​പ്പെ​​​ട്ട ബി​​​സി​​​ന​​​സ് മോ​​​ഡ​​​ൽ സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണു വി​​​ജ​​​യ​​​കാ​​​ര​​​ണ​​​മാ​​​യി ടി​​​സി​​​എ​​​സ് സി​​​ഇ​​​ഒ രാ​​​ജേ​​​ഷ് ഗോ​​​പി​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. ഡി​​​ജി​​​റ്റ​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽനി​​​ന്നാ​​​കും അ​​​ടു​​​ത്ത 24 മാ​​​സ​​​ത്തെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ന്നി​​​ലൊ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത് എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​ഗ്നി​​​യോ എ​​​ന്ന ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ പ്ലാ​​​റ്റ്ഫോം, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ് പ്ലാ​​​റ്റ് ഫോം ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ക​​​ന്പ​​​നി​​​യെ പു​​​തി​​​യ ബി​​​സി​​​ന​​​സു​​​ക​​​ൾ പി​​​ടി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. റോ​​​ൾ​​​സ് റോ​​​യ്സി​​​ന്‍റെ ക​​​രാ​​​ർ ല​​​ഭി​​​ച്ച​​​ത് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ് മൂ​​​ല​​​മാ​​​ണ്. ഇ​​​ൻ​​​ഫോ​​​സി​​​സും വി​​​പ്രോ​​​യും പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​രു​​​ടെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളി​​​ൽ മു​​​ത​​​ൽ​​​മു​​​ട​​​ക്കി പു​​​തി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ ടി​​​വി​​​എ​​​സ് സ്വ​​​ന്ത​​​നി​​​ല​​​യ്ക്കു പു​​​തി​​​യ പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തു നേ​​​ട്ട​​​മാ​​​യെ​​​ന്ന് ഇ​​​പ്പോ​​​ൾ തെ​​​ളി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.