ടി​സി​എ​സി​ൽ 1:1 ബോ​ണ​സ്
ടി​സി​എ​സി​ൽ 1:1 ബോ​ണ​സ്
Thursday, April 19, 2018 11:54 PM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സേ​വ​ന ക​ന്പ​നി​യാ​യ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) ഒ​രോ​ഹ​രി​ക്ക് ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ൽ ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ചു.

ക​ന്പ​നി​യു​ടെ ജ​നു​വ​രി-​മാ​ർ​ച്ചി​ലെ ലാ​ഭം 4.48 ശ​ത​മാ​നം വ​ർ​ധി​ച്ച് 6904 കോ​ടി രൂ​പ​യാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ത്രൈ​മാ​സ​ങ്ങ​ളി​ൽ ലാ​ഭം കു​റ​ഞ്ഞശേ​ഷ​മാ​ണ് നാ​ലാം ത്രൈ​മാ​സ​ത്തി​ൽ വ​ള​ർ​ച്ച ഉ​ണ്ടാ​യ​ത്. ബാ​ങ്കിം​ഗും ധ​ന​കാ​ര്യ സ​ർ​വീ​സും ഇ​ൻ​ഷ്വ​റ​ൻ​സും ഒ​ഴി​ച്ചു​ള്ള മേ​ഖ​ല​ക​ളി​ലെ​ല്ലാം വ​രു​മാ​നം വ​ർ​ധി​ച്ചെ​ന്നു സി​ഇ​ഒ​യും എം​ഡി​യു​മാ​യ രാ​ജേ​ഷ് ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. ഊ​ർ​ജ​മേ​ഖ​ല​യി​ൽ 33.7 ഉം ​യാ​ത്ര-​ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ 25.4 ഉം ​ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. 3,94,998 ജീ​വ​ന​ക്കാ​രു​ണ്ട് ടി​സി​എ​സി​ൽ. കൊ​ഴി​ഞ്ഞു​പോ​ക്ക് 11 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.