വി​ല​യി​ൽ നേ​രി​യ ആ​ശ്വാ​സം; വ്യ​വ​സാ​യ​ത്തി​ൽ ഇ​ടി​വ്
വി​ല​യി​ൽ നേ​രി​യ ആ​ശ്വാ​സം; വ്യ​വ​സാ​യ​ത്തി​ൽ ഇ​ടി​വ്
Friday, April 13, 2018 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ വി​ല​ക്ക​യ​റ്റം (സി​പി​ഐ) ഫെ​ബ്രു​വ​രി​യെ അ​പേ​ക്ഷി​ച്ചു മാ​ർ​ച്ചി​ൽ അ​ല്പം കു​റ​വാ​യി. എ​ന്നാ​ൽ, ത​ലേ മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ചു വി​ല​ക്ക​യ​റ്റം കൂ​ടു​ത​ലാ​ണ്. അ​തേ​സ​മ​യം ഫെ​ബ്രു​വ​രി​യി​ലെ വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ൽ ചെ​റി​യ കു​റ​വു​ണ്ട്.

ചി​ല്ല​റ വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക മാ​ർ​ച്ചി​ൽ 4.28 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ ഇ​ത് 4.44 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ 3.89 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.

പ​ച്ച​ക്ക​റി (11.7 ശ​ത​മാ​നം വ​ർ​ധ​ന), മു​ട്ട (7.47 ശ​ത​മാ​നം), പ​ഴ​ങ്ങ​ൾ (5.78 ശ​ത​മാ​നം) എ​ന്നി​വ​യു​ടെ വി​ല ഉ​യ​ർ​ന്നു. പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്കു 13.41 ശ​ത​മാ​നം കു​റ​വു​ണ്ട്. ഇ​ന്ധ​നം, വെ​ളി​ച്ചം തു​ട​ങ്ങി​യ​വ​യ്ക്ക് 5.73 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നാ​ലു ശ​ത​മാ​നം ല​ക്ഷ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണു ചി​ല്ല​റ വി​ല വ​ർ​ധ​ന.


ഫെ​ബ്രു​വ​രി​യി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) യി​ലെ വ​ള​ർ​ച്ച 7.1 ശ​ത​മാ​ന​മാ​ണ്. ജ​നു​വ​രി​യി​ൽ 7.4 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്നു. ഫാ​ക്‌​ട​റി ഉ​ത്പാ​ദ​ന​ത്തി​ൽ 8.7 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​യ​താ​ണ് എ​ടു​ത്തു​പ​റ​യേ​ണ്ട​കാ​ര്യം. വൈ​ദ്യു​തി ഉ​ത്പാ​ദ​നം 4.5 ശ​ത​മാ​നം കൂ​ടി.
ഏ​പ്രി​ൽ-​ഫെ​ബ്രു​വ​രി​യി​ലെ ഐ​ഐ​പി വ​ള​ർ​ച്ച 4.3 ശ​ത​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.