കാം​കോ​യുടെ പ്ര​വ​ർ​ത്ത​ന​ലാ​ഭം നാ​ലു ​കോ​ടി​ രൂപ
കാം​കോ​യുടെ പ്ര​വ​ർ​ത്ത​ന​ലാ​ഭം നാ​ലു ​കോ​ടി​ രൂപ
Wednesday, April 11, 2018 12:52 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം പൊ​​​തു​​​മേ​​​ഖ​​​ലാ ​സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ആ​​​ഗ്രോ മെ​​​ഷി​​​ന​​​റി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കാം​​​കോ) 156 കോ​​​ടി​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വും നാ​​​ലു കോ​​​ടി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭ​​​വും നേ​​​ടി​​​യ​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

2.7 കോ​​​ടി​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വിനൊപ്പം പേമെ​​​ന്‍റ് ക​​​ള​​​ക്‌​​ഷ​​​നി​​ൽ 48 കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന​ നേ​​​ടാ​​​നാ​​​യി.
സ്പെ​​യ​​​ർ​​​പാ​​​ർട്സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ സു​​​താ​​​ര്യ​​​ത വ​​​രു​​​ത്താ​​​ൻ ഇ-​​ടെ​​​ൻ​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ടെ​​​ൻ​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ എ​​​ട്ടു മാ​​​സം വേ​​​ണ്ടി വ​​​രു​​​മെ​​​ന്ന​​​ത് കാം​​​കോ​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​ക്കും. സ്പെ​​​യ​​​ർ​ പാ​​​ർട്സു​​​ക​​​ൾ സ​​​മ​​​യ​​​ത്ത് വാ​​​ങ്ങാ​​​നാ​​​വാ​​​തെ വ​​​ന്നാ​​​ൽ ക​​​ന്പ​​​നി അ​​​ട​​​ച്ചു​​​പൂ​​​ട്ടേ​​​ണ്ട സ്ഥി​​​തി​​​യാ​​​കുമെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. മാനേജിംഗ് ഡയറക്ടർ സു​​​രേ​​​ഷ് ബാ​​​ബു​​​വും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.