ആ 8.7 കോടിയിൽ നിങ്ങളുണ്ടോ? .. ഉ​ണ്ടെ​ങ്കി​ൽ ഫേ​സ്ബു​ക്ക് അ​റി​യി​ക്കും
ആ 8.7 കോടിയിൽ നിങ്ങളുണ്ടോ? .. ഉ​ണ്ടെ​ങ്കി​ൽ ഫേ​സ്ബു​ക്ക് അ​റി​യി​ക്കും
Tuesday, April 10, 2018 12:41 AM IST
സി​ലി​ക്ക​ൺ​വാ​ലി: ഡാ​റ്റാ ചോ​ർ​ച്ച​യി​ൽ ലോ​ക​വ്യാ​പ​ക​മാ​യി പ്രതി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ പു​തി​യ നീ​ക്ക​വു​മാ​യി ഫേ​സ്ബു​ക്ക് വീ​ണ്ടും രം​ഗ​ത്ത്. 8.7 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ ചോ​ർ​ന്നെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എ​ണ്ണം ഇ​തി​ലും കൂ​ടു​ത​ലാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ക്രി​സ്റ്റ​ഫ​ർ‌ വൈ​ലി​യും രം​ഗ​ത്തെ​ത്തി. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ട്ട ഓ​രോ​രു​ത്ത​ർ​ക്കും ഡാ​റ്റ ചോ​ർ​ന്നെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വൈ​കാ​തെ ഫേ​സ്ബു​ക്ക് സ​ന്ദേ​ശ​മ​യ​യ്ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്.

""ഇ​ത് നി​ങ്ങ​ളു​ടെ​യും നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഡി​ജി​റ്റ​ൽ ജീ​വി​ത​മാ​ണ്. എ​ന്നാ​ൽ, ഈ ​വെ​ബ്സൈ​റ്റ് ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി നി​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ൾ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന ക​മ്പ​നി ചോ​ർ​ത്തി​യി​രി​ക്കു​ന്നു'' - എ​ന്ന സ​ന്ദേ​ശ​മാ​യി​രി​ക്കും ഫേ​സ്ബു​ക്ക് ന​ല്കു​ക.

ഇ​തു കൂ​ടാ​തെ, 220 കോ​ടി വ​രി​ക്കാ​ർ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്പി​ലൂ​ടെ എ​ന്തെ​ല്ലാം വി​വ​ര​ങ്ങ​ളാ​ണ് ന​ല്കി​യി​ട്ടു​ള്ള​തെ​ന്ന വി​വ​ര​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഫേ​സ്ബു​ക്ക് വൈ​കാ​തെ ന​ല്കും.

അ​മേ​രി​ക്ക​യി​ൽ ഏ​ഴു കോ​ടി, യു​കെ​യി​ൽ പ​ത്തു ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.