മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് വിദേശരാജ്യങ്ങളിൽ സ്വീകാര്യത
മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് വിദേശരാജ്യങ്ങളിൽ സ്വീകാര്യത
Friday, March 23, 2018 12:39 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​താ​ക​വാ​ഹ​ക പ​ദ്ധ​തി​യാ​യ മേ​ക്ക് ഇ​ൻ ഇ​ന്ത്യ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ സ്വീ​കാ​ര്യ​ത. സ്റ്റാ​റ്റി​സ്റ്റി​ക്സ്, മാ​ർ​ക്ക​റ്റ് റി​സ​ർ​ച്ച്, ബി​സി​ന​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പോ​ർ​ട്ട​ലാ​യ സ്റ്റാ​റ്റി​സ്റ്റ് ഡോ​ട്ട് കോം ​ന​ട​ത്തി​യ മെ​യ്ഡ് ഇ​ൻ ക​ൺ​ട്രി ഇ​ൻ​ഡ​ക്സ് 2017ലാ​ണ് ഈ ​വി​വ​രം പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​വ്യാ​പ​ക​മാ​യു​ള്ള സ​ർ​വേ റി​പ്പോ​ർ​ട്ട് ആ​ണി​ത്.


മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലാ​ണ് മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്രി​യം കൂ​ടു​ത​ൽ. യു​എ​ഇ, ബ​ഹ​റി​ൻ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മു​ണ്ട്. ചൈ​ന​യി​ൽ​നി​ന്നു​ള്ള 38 ശ​ത​മാ​നം, അ​മേ​രി​ക്ക, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 25 ശ​ത​മാ​നം പേ​രും മെ​യ്ഡ് ഇ​ൻ ഇ​ന്ത്യക്കൊ​പ്പ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.