പുതിയ എൻജിൻ നല്കും: പ്രാറ്റ് ആൻഡ് വിറ്റ്നി
പുതിയ എൻജിൻ നല്കും: പ്രാറ്റ് ആൻഡ് വിറ്റ്നി
Wednesday, March 21, 2018 12:29 AM IST
ന്യൂ​ഡ​ൽ​ഹി: യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ എ​യ​ർ​ബ​സ് എ​സ്ഇ എ320 ​നി​യോ വി​മാ​ന​ങ്ങ​ൾ​ക്ക് 40 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ക​രം എ​ൻ​ജി​നു​ക​ൾ ന​ല്കു​മെ​ന്ന് എ​ൻ​ജി​ൻ നി​ർ​മാ​താ​ക്ക​ളാ​യ പ്രാ​റ്റ് ആ​ൻ​ഡ് വി​റ്റ്‌​നി അ​റി​യി​ച്ചു.

ഇ​ന്നു മു​ത​ൽ പ​ക​രം എ​ൻ​ജി​നു​ക​ൾ എ​ത്തി​ച്ചു​തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന റെ​ഗു​ലേ​റ്റ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നി​ന്‍റെ 11 വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.
എ​ൻ​ജി​ൻ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ 60 കോ​ടി ഡോ​ള​റി​ന്‍റെ ന​ഷ്ടം ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നും മാ​തൃ​ക​മ്പ​നി​യാ​യ ഇ​ന്‍റ​ർ​ഗ്ലോ​ബ് ഏ​വി​യേ​ഷ​നും വ​രു​ത്തി​വ​ച്ചി​ട്ടു​ണ്ട്.


ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ വി​മാ​ന​ങ്ങ​ളെ​ല്ലാം ആ​കാ​ശ​ത്ത് തി​രി​കെ​യെ​ത്തും എ​ന്നാ​ണ് പ്രാറ്റ് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് എ​ഫ്. ലെ​ഡ​ക് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ജൂ​ണോ​ടെ ത​ക​രാ​റു​ള്ള ഭാ​ഗ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കാ​നും ക​മ്പ​നി​ക്കു പ​ദ്ധ​തി​യു​ണ്ട്. അ​താ​യ​ത്, എ‍യ​ർ​ബ​സ് എ​സ്ഇ എ320 ​നി​യോ ശ്ര​ണി​യി​ലു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ൾ ഈ ​ത​ക​രാ​റും വ​ഹി​ച്ച് മൂ​ന്നു മാ​സം​കൂ​ടി സ​ർ​വീ​സ് തു​ട​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.