ഓഹരികൾക്കും രൂപയ്ക്കും ഇടിവ്; പലിശയിൽ ഭീതി
ഓഹരികൾക്കും രൂപയ്ക്കും ഇടിവ്; പലിശയിൽ ഭീതി
Monday, March 19, 2018 11:13 PM IST
മും​ബൈ: ആ​ഗോ​ള ആ​കു​ല​ത​ക​ളും ഇ​ന്ത്യ​ൻ പ്ര​ശ്ന​ങ്ങ​ളും ഓ​ഹ​രി​ക്ക​ന്പോ​ള​ത്തെ താ​ഴോ​ട്ടു വ​ലി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും താ​ണ സെ​ൻ‌​സെ​ക്സ് ഇ​പ്പോ​ൾ 33,000 പോ​യി​ന്‍റി​നു താ​ഴെ​യാ​യി. രൂ​പ​യു​ടെ വി​നി​യ​മനി​ര​ക്കും താ​ഴു​ക​യാ​ണ്.

അ​മേ​രി​ക്ക​ൻ കേ​ന്ദ്രബ​ാങ്കായ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) ബു​ധ​നാ​ഴ്ച പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​മെ​ന്ന​താ​ണു വ​ലി​യ ആ​ശ​ങ്ക. ബു​ധ​നാ​ഴ്ച കാ​ൽ ശ​ത​മാ​നം കൂ​ട്ടും. ഈ ​വ​ർ​ഷം പി​ന്നീ​ടു മൂ​ന്നു ത​വ​ണകൂ​ടി കാ​ൽ ശ​ത​മാ​നം വീ​തം കൂ​ടും. ഇ​താ​ണു ക​ന്പോ​ളം ക​ണ​ക്കാ​ക്കു​ന്ന​ത്. ജെ​റോം പ​വ്വ​ൽ ഫെ​ഡ് ചെ​യ​ർ​മാ​നാ​യ ശേ​ഷ​മു​ള്ള ആ​ദ്യ പ​ലി​ശവ​ർ​ധ​ന​യാ​കും ഇ​ത്. അ​മേ​രി​ക്ക​ൻ തൊ​ഴി​ൽ വ​ർ​ധ​ന​യ്ക്കു വേ​ഗം കൂ​ടി; നാ​ണ്യ​പ്പെ​രു​പ്പം വ​ർ​ധി​ച്ചു വ​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ലി​ശ അ​ടു​ക്ക​ല​ടു​ക്ക​ൽ കൂ​ട്ട​ണ​മെ​ന്നാ​കും ഫെ​ഡ് തീ​രു​മാ​നി​ക്കു​ക. പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ൾ ബ​ജ​റ്റ് ക​മ്മി​യും വി​ല​ക്ക​യ​റ്റ​വും വ​ർ​ധി​പ്പി​ക്കു​ന്ന​വ​യാ​ണെ​ന്നു ഫെ​ഡ് വി​ല​യി​രു​ത്തു​ന്നു.
അ​മേ​രി​ക്ക പ​ലി​ശ കൂ​ട്ടി​യാ​ൽ അ​ങ്ങോ​ട്ട് മൂ​ല​ധ​നം തി​രി​ച്ചു​പോ​കും. അ​ത് ഇ​ന്ത്യ​യി​ലെ ഓ​ഹ​രി​ക​ൾ​ക്കും ക​ട​പ്പ​ത്ര​ങ്ങ​ൾ​ക്കും ക്ഷീ​ണ​മാ​കും.

ഇ​തി​നി​ടെ ഇ​ന്ത്യ​യു​ടെ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി (സി​എ​ഡി) ഡി​സം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ ജി​ഡി​പി​യു​ടെ ര​ണ്ടു ശ​ത​മാ​ന​മാ​യി. ത​ലേ ഡി​സം​ബ​റി​ൽ 1.4ശ​ത​മാ​ന​മാ​യി​രു​ന്നു. അ​മേ​രി​ക്ക തു​ട​ക്ക​മി​ട്ട വാ​ണി​ജ്യ​യു​ദ്ധം ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി വ​ള​ർ​ച്ച പി​ന്നോ​ട്ട​ടി​ക്കാ​ൻ കാ​ര​ണ​മാ​കും. ഈ ​ആ​ശ​ങ്ക​ക​ൾ രൂ​പ​യു​ടെ വി​ല താ​ഴ്ത്തി. ഡോ​ള​റി​ന്‍റെ നി​ര​ക്ക് 22 പൈ​സ വ​ർ​ധി​ച്ച് 65.16 രൂ​പ​യാ​യി.


സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 252.88 പോ​യി​ന്‍റ് താ​ണ​തോ​ടെ അ​ഞ്ചു​ദി​വ​സ​ത്തെ താ​ഴ്ച 994.82 പോ​യി​ന്‍റ് ആ​യി. 200 ദി​വ​സ​ത്തെ ശ​രാ​ശ​രി​യേ​ക്കാ​ൾ താ​ഴെ സെ​ൻ​സെ​ക്‌​സും നി​ഫ്റ്റി​യും എ​ത്തി​യ​ത് താ​ഴ്ച തു​ട​രു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

സെ​ൻ​സെ​ക്സ് 32,923.12-ലും ​നി​ഫ്റ്റി 10,094.25ലു​മാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ഡി​സം​ബ​ർ ആ​റി​നു​ശേ​ഷ​മു​ള്ള എ​റ്റ​വും താ​ണ ക്ലോ​സിം​ഗാ​ണി​ത്. ടാ​റ്റാ സ്റ്റീ​ലി​ൽ 4.24 ശ​ത​മാ​ന​വും ഭാ​ര​തി എ​യ​ൽ​ടെ​ലി​നു 4.16 ശ​ത​മാ​ന​വും താ​ഴ്ച​യു​ണ്ടാ​യി. ലോ​ഹ​ഓ​ഹ​രി​ക​ൾ​ക്കും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കും ടെ​ലി​കോം ഓ​ഹ​രി​ക​ൾ​ക്കും വ​ലി​യ തി​രി​ച്ച​ടിയുണ്ടാ​യി.

സ്മോ​ൾ കാ​പ് സൂ​ചി​ക 1,98 ശ​ത​മാ​ന​വും മി​ഡ് കാ​പ് സൂ​ചി​ക 1.58 ശ​ത​മാ​ന​വും താ​ഴോ​ട്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.