നി​കു​തി​ ലാഭിക്കാൻ 31നു മു​ന്പ് നി​ക്ഷേ​പ​ങ്ങ​ൾ
നി​കു​തി​ ലാഭിക്കാൻ 31നു മു​ന്പ് നി​ക്ഷേ​പ​ങ്ങ​ൾ
Monday, March 19, 2018 12:59 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഈ ​​മാ​​സം 31 നു ​​അ​​വ​​സാ​​നി​​ക്കും. ഈ ​​വ​​ർ​​ഷ​​ത്തെ വ​​രു​​മാ​​ന​​ത്തി​​ൽനി​​ന്നു കി​​ഴി​​വു​​ക​​ൾ ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ നി​​കു​​തി​നി​​യ​​മ​​ത്തി​​ൽ അ​​നു​​ശാ​​സി​​ക്കു​​ന്ന നി​​ക്ഷേ​​പ​​പ​​ദ്ധ​​തി​​ക​​ളി​​ൽ മാ​​ർ​​ച്ച് 31 നുമു​​ന്പ് പ​​ണം നി​​ക്ഷേ​​പി​​ക്ക​​ണം. ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്പോ​​ൾ നി​​കു​​തി​​ദാ​​യ​​ക​​ന് മൊ​​ത്ത​​വ​​രു​​മാ​​ന​​ത്തി​​ൽനി​​ന്നു ല​​ഭി​​ക്കു​​ന്ന കി​​ഴി​​വു​​ക​​ളെ​​പ്പ​​റ്റി​​യും അ​​വ​​യു​​ടെ വ​​കു​​പ്പു​​ക​​ളെ​​പ്പ​​റ്റി​​യും.

വ​​കു​​പ്പ് 80 സി ​​അ​​നു​​സ​​രി​​ച്ച് :

ഈ ​​വ​​കു​​പ്പനു​​സ​​രി​​ച്ച് നി​​കു​​തി​​ദാ​​യ​​ക​​നു ല​​ഭി​​ക്കു​​ന്ന പ​​ര​​മാ​​വ​​ധി കി​​ഴി​​വ് 1,50,000 രൂ​​പ​​യാ​​ണ്. താ​​ഴെ​​പ്പറ​​യു​​ന്ന നി​​ക്ഷേ​​പ​​പ​​ദ്ധ​​തി​​ക​​ളി​​ൽ പ​​ണം നി​​ക്ഷേ​​പി​​ച്ചാ​​ലാ​​ണ് നി​​കു​​തി​​ദാ​​യ​​ക​​ന് ഈ ​​വ​​കു​​പ്പനു​​സ​​രി​​ച്ച് കി​​ഴി​​വ് ല​​ഭി​​ക്കു​​ക.

1) പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് : ശ​​ന്പ​​ള​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​രു​​ടെ കാ​​ര്യ​​ത്തി​​ൽ ശ​​ന്പ​​ള​​ത്തി​​ൽ നി​​ന്നും നി​​ശ്ചി​​ത തു​​ക പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ടി​​ലേ​​ക്ക് പി​​ടി​​ക്കാ​​റു​​ണ്ട്. നി​​കു​​തി​​ദാ​​യ​​ക​​നും തൊ​​ഴി​​ലു​​ട​​മ​​യും പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ടി​​ലേ​​ക്ക് നി​​ക്ഷേ​​പി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ നി​​ക്ഷേ​​പ​​ത്തി​​നാ​​ണ് മൊ​​ത്ത​​വ​​രു​​മാ​​ന​​ത്തി​​ൽ നി​​ന്ന് കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​ത്. പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ടി​​ൽ നി​​ന്നു ല​ഭി​ക്കു​ന്ന ​പ​​ലി​​ശ​​യ്ക്കും നി​​കു​​തി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വു​​ണ്ട്.

2) പ​​ബ്ലി​​ക് പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട് : നി​​ല​​വി​​ൽ ഇ​​വ​​യ്ക്ക് 7.8% പ​​ലി​​ശ ല​​ഭി​​ക്കു​​ന്ന​​താ​​ണ്. ഈ ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കും നി​​കു​​തി​​യി​​ൽനി​​ന്നുംഒ​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

3) ലൈ​​ഫ് ഇ​​ൻ​​ഷ്വ​റ​​ൻ​​സ് പ്രീ​​മി​​യം : ഭാ​​ര്യ/​​ഭ​​ർ​​ത്താ​​വ്, കു​​ട്ടി​​ക​​ൾ എ​​ന്നി​​വ​​രു​​ടെ പേ​​രി​​ൽ അ​​ട​​യ്ക്കു​​ന്ന ഇ​​ൻ​​ഷു​​റ​​ൻ​​സ് പ്രീ​​മി​​യ​​ത്തി​​നാ​​ണ് കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​ത്. മാ​​താ​​പി​​താ​​ക്ക​​ളു​​ടെ പേ​​രി​​ൽ ഇ​​ൻ​​ഷു​​റ​​ൻ​​സ് പ്രീ​​മി​​യം അ​​ട​​ച്ചാ​​ൽ അ​​തി​​ന് കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​ത​​ല്ല.

4) ഇ​​ക്വി​​റ്റി ലി​​ങ്ക്ഡ് സേ​​വിം​​ഗ്സ് സ്കീം (​​ഇ​​എ​​ൽ​​എ​​സ്എ​​സ്) : ഓ​​ഹ​​രി നി​​ക്ഷേ​​പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബാ​​ങ്കു​​ക​​ളും മ​​റ്റും ന​​ട​​ത്തു​​ന്ന മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളാ​​ണ് ഇ​​വ. ഇ​​വ​​യ്ക്ക് ഗ്യാ​​ര​​ന്‍റീ​ഡ് ആ​​യി​​ട്ടു​​ള്ള ഡി​​വി​​ൻ​ഡ് ല​​ഭി​​ക്കു​​ന്ന​​ത​​ല്ല. ഓ​​ഹ​​രി വി​​പ​​ണി​​യു​​ടെ വ്യ​​തി​​യാ​​ന​​ങ്ങ​​ള​​നു​​സ​​രി​​ച്ച് ല​​ഭി​​ക്കു​​ന്ന ഡി​​വി​​ഡ​​ൻ​ഡി​നു മാ​​റ്റം വ​​ന്നേ​​ക്കാം.

5) ഭ​​വ​​ന​​വാ​​യ്പ​​യു​​ടെ മു​​ത​​ലി​​ലേ​​ക്കു​​ള്ള തി​​രി​​ച്ച​​ട​​വ് : ബാ​​ങ്കു​​ക​​ളി​​ൽനി​​ന്നും ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും ഹൗ​​സിം​​ഗ് സൊ​​സൈ​​റ്റി​​ക​​ളി​​ൽനി​​ന്നും വീ​​ടു​​ പ​​ണി​​യു​​ന്ന​​തി​​നും വാ​​ങ്ങു​​ന്ന​​തി​​നും എ​​ടു​​ത്തി​​ട്ടു​​ള്ള വാ​​യ്പ​​ക​​ൾ തി​​രി​​ച്ച​​ട​​യ്ക്കു​​ന്പോ​​ൾ പ്ര​​സ്തു​​ത തു​​ക​​യ്ക്ക് പ​​ര​​മാ​​വ​​ധി 1,50,000 രൂ​​പ​​വ​​രെ 80 സി ​​വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്. കി​​ഴി​​വ് ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഭ​​വ​​ന​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രി​​ക്ക​​ണം. കൂ​​ടാ​​തെ ഭ​​വ​​നം അ​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്ക് വി​​ൽ​​ക്കാ​​നും പാ​​ടി​​ല്ല. പൂ​​ർ​​ത്തി​​യാ​​ക്കാ​​ത്ത വീ​​ടി​​ന്‍റെ തി​​രി​​ച്ച​​ട​​വി​​ന് ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​ത​​ല്ല.

6) വീ​​ട് വാ​​ങ്ങു​​ന്പോ​​ൾ ഉ​​ണ്ടാ​​കു​​ന്ന സ്റ്റാ​​ന്പ് ഡ്യൂ​​ട്ടി​​യും ര​​ജി​​സ്ട്രേ​​ഷ​​ൻ ചാ​​ർ​​ജും : - വീ​​ട് വാ​​ങ്ങു​​ന്പോ​​ൾ ചെ​​ല​​വാ​​കു​​ന്ന സ്റ്റാ​​ന്പ് ഡ്യൂ​​ട്ടി​​യും അ​​തി​​ന്‍റെ ര​​ജി​​സ്ട്രേ​​ഷ​​ൻ ചാ​​ർ​​ജും 80 സി ​​വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് കി​​ഴി​​വി​​ന​​ർ​​ഹ​​മാ​​ണ്

7) സു​​ക​​ന്യ സ​​മൃ​​ദ്ധി അ​​ക്കൗ​​ണ്ട് : പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കുവേ​​ണ്ടി​​യു​​ള്ള നി​​ക്ഷേ​​പ ആ​​നു​​കൂ​​ല്യ​​മാ​​ണ് ഇ​​ത്. പെ​​ണ്‍​കു​​ട്ടി​​യു​​ടെ പേ​​രി​​ൽ (പ​​ര​​മാ​​വ​​ധി രണ്ടു പെ​​ണ്‍​കു​​ട്ടി​​ക​​ൾ, ഇ​​ര​​ട്ട​​ക​​ളാ​​ണെ​​ങ്കി​​ൽ മൂന്ന്) ഈ ​​സ്കീ​​മി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്ന തു​​ക​​യ്ക്ക് പ്ര​​തി​​വ​​ർ​​ഷം 1,50,000 രൂ​​പ വ​​രെ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്. 14 വ​​ർ​​ഷ​​ത്തെ കാ​​ലാ​​വ​​ധി​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ പ​​ലി​​ശ ല​​ഭി​​ക്കു​​ന്ന​​തും പ​​ലി​​ശ​​യ്ക്ക് നി​​കു​​തി​​യി​​ൽനി​​ന്ന് ഒ​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​തു​​മാ​​ണ്.

8) നാ​​ഷ​​ണ​​ൽ സേ​​വിം​​ഗ്സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (എ​​ൻ.​​എ​​സ്.​​സി. ഇ​​ഷ്യു) :- നി​​ല​​വി​​ൽ 5 വ​​ർ​​ഷ​​ത്തെ കാ​​ലാ​​വ​​ധി​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് യ​​ഥാ​​ക്ര​​മം 7.9% നി​​ര​​ക്കി​​ൽ പ​​ലി​​ശ ല​​ഭി​​ക്കു​​ന്നതാ​​ണ്. പ​​ര​​മാ​​വ​​ധി നി​​ക്ഷേ​​പി​​ക്കാ​​വു​​ന്ന തു​​ക​​യ്ക്ക് ലി​​മി​​റ്റ് നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ല. ചു​​രു​​ങ്ങി​​യ തു​​ക 100 രൂ​​പ​​യാ​​യി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തി​​നുമു​​ന്പ് നി​​കു​​തി​​ദാ​​യ​​ക​​ൻ മ​​ര​​ണ​​പ്പെ​​ട്ടാ​​ൽ മാ​​ത്ര​​മേ പി​​ൻ​​വ​​ലി​​ക്കാ​​ൻ സാ​​ധി​​ക്കൂ. ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ നി​​കു​​തി​​വി​​ധേ​​യ​​മാ​​ണെ​​ങ്കി​​ലും റീ ​​ഇ​​ൻ​​വെ​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​നാ​​ൽ നി​​കു​​തി ഒ​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

9) അ​ഞ്ചു​ വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ബാ​​ങ്ക് ഡി​​പ്പോ​​സി​​റ്റു​​ക​​ൾ:- അ​ഞ്ചു വ​​ർ​​ഷ​​ക്കാ​​ലാ​​വ​​ധി​ക്ക് ടാ​​ക്സ് സേ​​വിം​​ഗ്സ് ഫി​​ക്സ​​ഡ് ഡി​​പ്പോ​​സി​​റ്റി​​ൽ നി​​ക്ഷേ​​പി​​ച്ചാ​​ൽ നി​​കു​​തി ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

10) അ​ഞ്ചു​ വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പോ​​സ്റ്റ് ഓ​​ഫീ​​സ് ടൈം ​​ഡി​​പ്പോ​​സി​​റ്റ് : സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പോ​​സ്റ്റ് ഓ​​ഫീ​​സ് ഡി​​പ്പോ​​സി​​റ്റു​​ക​​ൾ ഒ​​രു വ​​ർ​​ഷം മു​​ത​​ലു​​ള്ള കാ​​ലാ​​വ​​ധി​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണെ​​ങ്കി​​ലും അ​​ഞ്ച് വ​​ർ​​ഷ​​ത്തെ കാ​​ലാ​​വ​​ധി​യി​ലു​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. ഉ​​യ​​ർ​​ന്ന പ​​ലി​​ശ നേ​​ടി​​ത്ത​​രു​​ന്ന ഈ ​​നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക്ക് ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ​​ക്ക് നി​​കു​​തി ഇ​​ള​​വ് ഉ​​ണ്ടാ​​കു​​ന്ന​​ത​​ല്ല.

11) സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍ സേ​​വിം​​ഗ്സ് സ്കീം 2004 : ​​മു​​തി​​ർ​​ന്ന പൗ​​രന്മാ​​ർ​​ക്കുവേ​​ണ്ടി​​യു​​ള്ള ഈ ​​നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക്ക് 8.4% പ​​ലി​​ശ ല​​ഭി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം 80 സി ​​വ​​കു​​പ്പി​​ൽ ആ​​നു​​കൂ​​ല്യ​​വും ല​​ഭി​​ക്കു​​ന്ന​​താ​​ണ്. വോ​​ള​​ണ്ട​​റി റി​​ട്ട​​യ​​ർ​​മെ​​ന്‍റ് സ്കീ​​മി​​ൽ റി​​ട്ട​​യ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്കു​​ള്ള പ്രാ​​യ​​പ​​രി​​ധി 55 വ​​യ​​സ്സാ​​ണ്.


12) ന​​ബാ​​ർ​​ഡ് റൂ​​റ​​ൽ ബോ​​ണ്ട്സ് : ന​​ബാ​​ർ​​ഡി​​ന്‍റെ റൂ​​റ​​ൽ ബോ​​ണ്ടു​​ക​​ൾ​​ക്ക് മാ​​ത്രം 80 സി ​​അ​​നു​​സ​​രി​​ച്ചു​​ള്ള ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

13) യൂ​​ണി​​റ്റ് ലി​​ങ്ക്ഡ് ഇ​​ൻ​​ഷ്വറ​​ൻ​​സ് പ്ലാ​​ൻ :- ഇ​​വ​​യ്ക്കും 80 സി ​​വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

14) കു​​ട്ടി​​ക​​ളു​​ടെ ട്യൂ​​ഷ​​ൻ ഫീ​​സ് : ഈയിന​​ത്തി​​ൽ ചെ​​ല​​വാ​​കു​​ന്ന തു​​ക​​യ്ക്ക് കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ് (പ​​ര​​മാ​​വ​​ധി 2 കു​​ട്ടി​​ക​​ൾ).
മു​​ക​​ളി​​ൽ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന എ​​ല്ലാ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കുംകൂ​​ടി പ​​ര​​മാ​​വ​​ധി 1,50,000 രൂ​​പ​​യു​​ടെ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

വ​​കു​​പ്പ് 80 സി.​​സി.​​ഡി.(1 ബി) ​​അ​​നു​​സ​​രി​​ച്ച് എ​​ൻ.​​പി.​​എ​​സി​​ൽ

എ​​ൻപിഎ​​സി(​നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ സ്കീം) ​​ലേ​​ക്കും അ​​ട​ൽ പെ​​ൻ​​ഷ​​ൻ യോ​​ജ​​ന​​യി​​ലേ​​ക്കും നി​​ക്ഷേ​​പി​​ക്കു​​ന്ന തു​​ക​​യ്ക്ക് പ​​ര​​മാ​​വ​​ധി 50,000 രൂ​​പ വ​​രെ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്. ഇ​​തി​​ൽ എം​​പ്ലോ​​യ​​ർ കോ​​ണ്‍​ട്രി​​ബ്യൂ​​ഷ​​നും (80 സി​​ഡി​​ഡി-(2)) ഉ​​ൾ​​പ്പെ​​ടു​​ത്താം.

വ​​കു​​പ്പ് 80 ടിടിഎ (സേ​​വിം​​ഗ്സ് ബാ​​ങ്കി​​ൽ​നി​​ന്ന് ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ​​യ്ക്ക്)

സേ​​വിം​​ഗ്സ് ബാ​​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​​ന്ന് ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ​​യ്ക്ക് പ​​ര​​മാ​​വ​​ധി 10,000 രൂ​​പ വ​​രെ നി​​കു​​തി ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്. ഇ​​ത് വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു അ​​വി​​ഭ​​ക്ത കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ല​​ഭി​​ക്കും. ഫി​​ക്സ​​ഡ് ഡി​​പ്പോ​​സി​​റ്റു​​ക​​ളി​​ൽ നി​​ന്ന് ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ​​യ്ക്ക് നി​​കു​​തി ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കി​​ല്ലാ​​യെ​​ന്നു​​ള്ള​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്.

വ​​കു​​പ്പ് 80 ഇ ​​അ​​നു​​സ​​രി​​ച്ച് വി​​ദ്യാ​​ഭ്യാ​​സ​​വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ്ക്ക്

ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​വേ​​ണ്ടി​​യെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ​​ട​​ക്കു​​ന്ന തു​​ക​​യ്ക്ക് മൊ​​ത്ത​​വ​​രു​​മാ​​ന​​ത്തി​​ൽ നി​​ന്നും കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്. തി​​രി​​ച്ച​​ട​​വ് കാ​​ലാ​​വ​​ധി എട്ടു വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടാ​​ൻ പാ​​ടി​​ല്ല. ഉ​​യ​​ർ​​ന്ന പ​​രി​​ധി​​യി​​ല്ല.

വ​​കു​​പ്പ് 80 ഇ​​ഇ അ​​നു​​സ​​രി​​ച്ച് ഭ​​വ​​ന​​വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ്ക്ക് ആ​​നു​​കൂ​​ല്യം

ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​തി​​ന് താ​​ഴെപ്പ​​റ​​ഞ്ഞി​​ട്ടു​​ള്ള നി​​ബ​​ന്ധ​​ന​​ക​​ൾ ബാ​​ധ​​ക​​മാ​​ണ്.
1) നി​​ല​​വി​​ൽ നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ പേ​​രി​​ൽ മ​​റ്റു വീ​​ടു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കാ​​ൻ പാ​​ടി​​ല്ല.
2) ഭ​​വ​​ന​​വാ​​യ്പ 2016-17 വ​​ർ​​ഷ​​ത്തി​​ലോ അ​​തി​​നു​​ ശേ​​ഷ​​മോ എ​​ടു​​ത്ത​​താ​​യി​​രി​​ക്ക​​ണം.
3) വീ​​ടി​​ന്‍റെ മൂ​​ല്യം 50 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​കാ​​നും ഭ​​വ​​ന​​വാ​​യ്പ 35 ല​​ക്ഷ​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​കാനും പാ​​ടി​​ല്ല.

വ​​കു​​പ്പ് 80 ജിജി അ​​നു​​സ​​രി​​ച്ച് വീ​​ട്ടു​​വാ​​ട​​ക​​യ്ക്കു ല​​ഭി​​ക്കു​​ന്ന ആ​​നു​​കൂ​​ല്യം

നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ പേ​​രി​​ലോ, ഭാ​​ര്യ​​യു​​ടെ പേ​​രി​​ലോ, മൈ​​ന​​ർ ആ​​യി​​ട്ടു​​ള്ള കു​​ട്ടി​​ക​​ളു​​ടെ പേ​​രി​​ലോ ജോ​​ലി ചെ​​യ്യു​​ന്ന സ്ഥ​​ല​​ത്ത് വീ​​ടി​​ല്ലാ​​യെ​​ങ്കി​​ൽ ന​​ല്കു​​ന്ന വീ​​ട്ടു​​വാ​​ട​​ക​​യ്ക്ക് നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി 5000 രൂ​​പ വ​​രെ പ്ര​​തി​​മാ​​സ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്. 2016-17 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം മു​​ത​​ലാ​​ണ് പ്ര​​സ്തു​​ത തു​​ക 5000 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യി​​യ​​ത്.

വ​​കു​​പ്പ് 80 ഡി ​​അ​​നു​​സ​​രി​​ച്ച് മെ​​ഡി​​ക്ലെ​​യിം പോ​​ളി​​സി​​ക​​ൾ

25000 രൂ​​പ വ​​രെ​​യാ​​ണ് സാ​​ധാ​​ര​​ണ മെ​​ഡി​​ക്ലെ​​യിം പോ​​ളി​​സി അ​​നു​​സ​​രി​​ച്ച് ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ മു​​തി​​ർ​​ന്ന പൗ​​രന്മാ​​ർ​​ക്ക് ഇ​​ത് 30,000 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ പേ​​രി​​ൽ പ്ര​​സ്തു​​ത ഇ​​ൻ​​ഷു​​റ​​ൻ​​സ് എ​​ടു​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ധി​​ക​​മാ​​യി 25000 രൂ​​പ​​യു​​ടെ​​യും (മു​​തി​​ർ​​ന്ന പൗ​​രന്മാ​​രാ​​ണെ​​ങ്കി​​ൽ 30,000 രൂ​​പ​​യു​​ടെ​​യും) നി​​കു​​തി ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

വ​​കു​​പ്പ് 80 ഡി​​ഡി അ​​നു​​സ​​രി​​ച്ച് വൈ​​ക​​ല്യ​​മു​​ള്ള ബ​​ന്ധു​​വി​​നുവേ​​ണ്ടി യുള്ള മെ​​ഡി​​ക്ക​​ൽ ചെ​​ല​​വു​​ക​​ൾ

വൈ​​ക​​ല്യം 80% താ​​ഴെ​​യും 40% മു​​ക​​ളി​​ലു​​മു​​ള്ള ബ​​ന്ധു​​വി​​ന്‍റെ മെ​​ഡി​​ക്ക​​ൽ ചി​​ല​​വി​​ലേ​​ക്ക് ചി​​ല​​വാ​​കു​​ന്ന തു​​ക​​യ്ക്ക് പ​​ര​​മാ​​വ​​ധി 75000 രൂ​​പ വ​​രെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ വൈ​​ക​​ല്യം 80% മു​​ക​​ളി​​ലാ​​ണെ​​ങ്കി​​ൽ പ്ര​​സ്തു​​ത തു​​ക പ​​ര​​മാ​​വ​​ധി 1,25,000 രൂ​​പ​​യാ​​ണ്. ഇ​​ത് അ​​വ​​കാ​​ശ​​പ്പെ​​ടാ​​ൻ റി​​ട്ടേ​​ണി​​നോ​​ടൊ​​പ്പം ഫോം ​​ന​​ന്പ​​ർ 10 ഐഎയും ഫ​​യ​​ൽ ചെ​​യ്യ​​ണം.

വ​​കു​​പ്പ് 80 ജി ​​അ​​നു​​സ​​രി​​ച്ചു​​ള്ള സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ആ​​നു​​കൂ​​ല്യം

ഈ ​​വ​​കു​​പ്പ​​നു​​സ​​രി​​ച്ച് സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന തു​​ക​​യ്ക്ക് 50% / 100% വ​​രെ കി​​ഴി​​വു​​ക​​ൾ ല​​ഭി​​ക്കു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ ഇ​​ത്ത​​ര​​ത്തി​​ൽ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ 2000 രൂ​​പ​​യ്ക്കുമു​​ക​​ളി​​ലു​​ള്ള തു​​ക ക്യാ​​ഷ് ആ​​യി ന​​ല്കാ​​ൻ പാ​​ടു​​ള്ള​​ത​​ല്ല.

വ​​കു​​പ്പ് 80 യു ​​അ​​നു​​സ​​രി​​ച്ച് ശാ​​രീ​​രി​​ക വൈ​​ക​​ല്യ​​മു​​ള്ള​​യാ​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്ന ആ​​നു​​കൂ​​ല്യം
ഈ ​​വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ഏ​​തെ​​ങ്കി​​ലും വി​​ധ​​ത്തി​​ൽ വൈ​​ക​​ല്യം അ​​നു​​ഭ​​വി​​ക്കു​​ന്ന​​യാ​​ൾ​​ക്ക് 75000 രൂ​​പ വ​​രെ കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ ഗു​​രു​​ത​​ര​​മാ​​യ ശാ​​രീ​​രി​​ക വൈ​​ക​​ല്യ​​മാ​​ണെ​​ങ്കി​​ൽ 1,25,000 രൂ​​പ​​വ​​രെ കി​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

എ​​ന്നാ​​ൽ ഇ​​ത്ത​​ര​​ത്തി​​ൽ 125000 രൂ​​പ വ​​രെ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​വാ​​ൻ ഗ​​വ​​ണ്‍​മെ​​ന്‍റ് ഡോ​​ക്ട​​റു​​ടെ കൈ​​യിൽനി​​ന്നും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ക്കേ​​ണ്ട​​താ​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.