മാരുതി സുസുകി സ്വിഫ്റ്റ് ബുക്കിംഗ് ഒരു ലക്ഷത്തിലേക്ക്
മാരുതി സുസുകി സ്വിഫ്റ്റ് ബുക്കിംഗ് ഒരു ലക്ഷത്തിലേക്ക്
Saturday, March 17, 2018 11:58 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി​യു​ടെ ഏ​റ്റ​വും പു​തി​യ ഹാ​ച്ച് ബാ​ക്ക് മോ​ഡ​ലാ​യ സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിംഗ് ഒ​രു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന നോ​യി​ഡ ഓ​ട്ടോ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച 2018 സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗ് ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച​താ​ണ്. വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ഇ​തു​വ​രെ 90,000നു ​മു​ക​ളി​ൽ ബു​ക്കിം​ഗു​ക​ൾ സ്വി​ഫ്റ്റ് നേ​ടി​ക്ക​ഴി​ഞ്ഞു.

ഓ​രോ മി​നി​റ്റി​ലും ഒ​രു ഓ​ർ​ഡ​ർ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള മു​ന്നേ​റ്റ​ത്തി​ലാ​ണ് മാ​രു​തി ഇ​പ്പോ​ൾ. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​രു ല​ക്ഷം എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടാ​ൻ ക​മ്പ​നി​ക്കു ക​ഴി​ഞ്ഞേ​ക്കും. അ​തോ​ടെ അ​തി​വേ​ഗം ഒ​രു​ല​ക്ഷ​ത്തി​ലെ​ത്തു​ന്ന മോ​ഡ​ൽ എ​ന്ന റി​ക്കാ​ർ​ഡും സ്വി​ഫ്റ്റി​നു സ്വ​ന്ത​മാ​കും. 12-14 ആ​ഴ്ച​ക​ൾ​ക്കൊ​ണ്ട് ഒ​രു ല​ക്ഷം ബു​ക്കിം​ഗു​ക​ൾ നേ​ടി‍യ സ്വി​ഫ്റ്റ് ഡി​സ​യ​റി​ന്‍റെ റി​ക്കാ​ർ​ഡ് പു​തി​യ സ്വി​ഫ്റ്റി​നു മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കും.


ഇ​ന്ത്യ​യി​ൽ ഒ​രു ല​ക്ഷം ബു​ക്കിം​ഗു​ക​ൾ നേ​ടി​യ മ​റ്റു ക​മ്പ​നി​ക​ളു​ടെ മോ​ഡ​ലു​ക​ൾ ബ​ഹു​ദൂ​രം പി​ന്നി​ലാ​ണ്. റെ​നോ ഇ​ന്ത്യ​യു​ടെ ക്വി​ഡ് ആ​റു മാ​സംകൊ​ണ്ട് ഒ​രു ല​ക്ഷം ബു​ക്കിം​ഗു​ക​ൾ നേ​ടി​യ​പ്പോ​ൾ ഹ്യു​ണ്ടാ​യി ക്രെ​റ്റ എ​ട്ടു മാ​സം​കൊ​ണ്ട് ഒ​രു ല​ക്ഷ​ത്തി​ലെ​ത്തി.

ബു​ക്കിം​ഗു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നം ല​ഭി​ക്കാ​നു​ള്ള വെ​യ്റ്റിം​ഗ് സ​മ​യം ആ​റു മാ​സ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.