നേ​പ്പാ​ളി​ലേ​ക്ക് പ​ണം കൈ​മാ​റു​ന്ന​തി​ന് മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് -ഗ്ലോ​ബ​ൽ ഐ​എം​ഇ ധാ​ര​ണ
നേ​പ്പാ​ളി​ലേ​ക്ക് പ​ണം കൈ​മാ​റു​ന്ന​തി​ന്  മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് -ഗ്ലോ​ബ​ൽ ഐ​എം​ഇ ധാ​ര​ണ
Thursday, March 15, 2018 11:03 PM IST
കൊ​​​ച്ചി: നേ​​​പ്പാ​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ണം കൈ​​​മാ​​​റ്റ സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ഗ്ലോ​​​ബ​​​ൽ ഐ​​​എം​​​ഇ ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ൽ. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ർ മു​​​ത്തൂ​​​റ്റും ഐ​​​എം​​​ഇ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഇ​​​ൻ ക​​​ണ്‍​ട്രി ബി​​​സി​​​ന​​​സ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ഗൗ​​​തം നൈ​​​താ​​​നി​​​യും ത​​​മ്മി​​​ൽ ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി.

നേ​​​പ്പാ​​​ളി​​​ൽ നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാ​​​തെത​​​ന്നെ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ മു​​​ത്തൂ​​​റ്റി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ലൂ​​​ടെ നേ​​​പ്പാ​​​ളി​​​ലേ​​​ക്ക് പ​​​ണം അ​​​യ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ർ മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു.


ച​​​ട​​​ങ്ങി​​​ൽ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​ആ​​​ർ. ബി​​​ജി​​​മോ​​​ൻ, ഐ​​​എം​​​ഇ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഇ​​​ൻ ക​​​ണ്‍​ട്രി ബി​​​സി​​​ന​​​സ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ഗൗ​​​തം നൈ​​​താ​​​നി, ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് മേ​​​ധാ​​​വി സു​​​ഭാ​​​ഷ് ത​​​മാ​​​ങ്, മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ജ​​​യ്ദീ​​​പ് മേ​​​നോ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.