മാരുതി സുസുകി ഗിയർബോക്സ് മാറ്റുന്നു
Tuesday, March 13, 2018 11:33 PM IST
ന്യൂ​ഡ​ൽ​ഹി: ബ​ജ​റ്റ് ഫാ​മി​ലി കാ​റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന മാ​രു​തി സു​സു​കി ഇ​ന്ത്യ എ​ൻ​ജി​നി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തും. ഈ ​വ​ർ​ഷം​ത​ന്നെ ഗി​യ​ർ​ബോ​ക്സ് അ​ഞ്ചി​ൽ​നി​ന്ന് ആ​റു സ്പീ​ഡ് ആ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ്രീ​മി​യം കാ​റ്റ​ഗ​റി വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ഗി​യ​ർ​ബോ​ക്സി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ മാ​രു​തി ഇ​തു​വ​രെ വ​രു​ത്തി​യി​രു​ന്നി​ല്ല. മാ​രു​തി​യി​ൽ​നി​ന്ന് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന ആ​ൾ​ട്ടോ മു​ത​ൽ സി​യാ​സ് വ​രെ​യു​ള്ള എ​ല്ലാ മോ​ഡ​ലു​ക​ളും അ​ഞ്ചു സ്പീ​ഡ് ഗി​യ​ർ​ബോ​ക്സ് ഉ​ള്ള​വ​യാ​ണ്.

എം​എ​ഫ്30 എ​ന്ന കോ​ഡി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ആ​റു സ്പീ​ഡ് ഗി​യ​ർ​ബോ​ക്സ് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​യ​ർ​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50,000 വാ​ഹ​ന​ങ്ങ​ളാ​ണ് ആ​റു സ്പീ​ഡ് ഗി​യ​ർ​ബോ​ക്സി​ൽ ഇ​റ​ക്കു​ക. 2020 ആ​കു​ന്പോ​ഴേ​ക്കും ഇ​ത് പ്ര​തി​വ​ർ​ഷം നാ​ലു ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തും.


ഇ​തി​നു മു​ന്പും മാ​രു​തി ആ​റു സ്പീ​ഡ് ഗി​യ​ർ​ബോ​ക്സ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മു​ൻ ത​ല​മു​റ എ​സ് ക്രോ​സി​ൽ 1.6 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ന് 6 സ്പീ​ഡ് ഗി​യ​ർ​ബോ​ക്സാ​യി​രു​ന്നു ന​ല്കി​യി​രു​ന്ന​ത്. പു​തി​യ എ​സ് ക്രോ​സി​ന് അ​ഞ്ച് സ്പീ​ഡ് ഗി​യ​ർ​ബോ​ക്സാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.