ജെറ്റ് എയർവേസിനും എയർ ഇന്ത്യയിൽ കണ്ണ്
ജെറ്റ് എയർവേസിനും  എയർ ഇന്ത്യയിൽ കണ്ണ്
Monday, March 12, 2018 11:40 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സ് ആ​യ ഇ​ൻ​ഡി​ഗോ മു​ന്നോ​ട്ടു​വ​ന്ന​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്. ഇ​തി​നു പി​ന്നാ​ലെ ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് ജെ​റ്റ് എ​യ​ർ​വേ​സും ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി. ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ഷ്യ​മാ​ണ് വാ​ങ്ങാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച​ത്. യൂ​റോ​പ്യ​ൻ എ‍യ​ർ​ലൈ​ന​റാ​യ എ​യ​ർ ഫ്രാ​ൻ​സ് - കെ​എ​ൽ​എം, അ​മേ​ക്ക​ൻ ക​മ്പ​നി​യാ​യ ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ​രാ​ണ് ക​ൺ​സോ​ർ​ഷ്യ​ത്തി​ലെ അം​ഗ​ങ്ങ​ൾ.

ക​ട​ത്തി​ൽ മു​ങ്ങി​യി​രി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ല്പ​ന​യ്ക്കാ​യി വൈ​കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം തു​ർ​ക്കി​യി​ലെ സെ​ലീ​ബി ഏ​വി​യേ​ഷ​ൻ ഹോ​ൾ​ഡിം​ഗ്സും ഡൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ബേ​ർ​ഡ് ഗ്രൂ​പ്പും എ​യ​ർ ഇ​ന്ത്യ​യു​ടെ ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


പ്ര​ധാ​ന എ​യ​ർ​ലൈ​ൻ ബി​സി​ന​സ് (എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്), റീ​ജ​ണ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ലി​യ​ൻ​സ് എ​യ​ർ, ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ്, എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​ങ്ങ​നെ നാ​ലു ഭാ​ഗ​ങ്ങ​ളാ​യി എ‍യ​ർ ഇ​ന്ത്യ​യെ വി​ൽ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. എ​യ​ർ ഇ​ന്ത്യ​യി​ൽ 49 ശ​ത​മാ​നം നി​ക്ഷേ​പം ന​ട​ത്താ​ൻ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​ല്പ​ന പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.