എയർടെൽ പേമെന്‍റ്സ് ബാങ്കിന് അഞ്ചു കോടി രൂപ പിഴ
എയർടെൽ പേമെന്‍റ്സ് ബാങ്കിന് അഞ്ചു കോടി രൂപ പിഴ
Sunday, March 11, 2018 12:08 AM IST
മും​ബൈ: പ്ര​വ​ർ​ത്ത​ന മാ​ന​ദ​ണ്ഡ​ങ്ങ​ളും കെ​വൈ​സി നി​ബ​ന്ധ​ന​ക​ളും ലം​ഘി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​യ​ർ​ടെ​ൽ പേ​മെ​ന്‍റ്സ് ബാ​ങ്കി​ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) അ​ഞ്ചു കോ​ടി രൂ​പ പി​ഴ​യി​ട്ടു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​വാ​ദ​മോ അ​റി​വോ ഇ​ല്ലാ​തെ അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പേ​മെ​ന്‍റ്സ് ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ച​തി​നാ​ണ് ന​ട​പ​ടി. മാ​ർ​ച്ച് ഏ​ഴി​ന് പി​ഴ​യി​ട്ട വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്താ​ക്കുറി​പ്പി​ലാ​ണ് ആ​ർ​ബി​ഐ അ​റി​യി​ച്ച​ത്.

മൊ​ബൈ​ൽ-​ആ​ധാ​ർ ബ​ന്ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ പേ​മെ​ന്‍റ്സ് ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ചെ​ന്ന മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ആ​ർ​ബി​ഐ 2017 ന​വം​ബ​ർ 20-22 തീ​യ​തി​ക​ളി​ൽ എ​യ​ർ​ടെ​ൽ പേ​മെ​ന്‍റ്സ് ബാ​ങ്കി​ൽ പ്ര​ത്യേ​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.


റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 23 ല​ക്ഷം പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 47 കോ​ടി രൂ​പ എ​ത്തി. എ​ന്നാ​ൽ, അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് ഇ​തേ​ക്കു​റി​ച്ച് അ​റി​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് എ​യ​ർ​ടെ​ൽ പേ​മെ​ന്‍റ്സ് ബാ​ങ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.