ഹാ​ർ​ഡ്ടെ​ക് കൊ​ച്ചി ദേ​ശീ​യ സ​മ്മേ​ള​നം നടത്തി
ഹാ​ർ​ഡ്ടെ​ക് കൊ​ച്ചി  ദേ​ശീ​യ സ​മ്മേ​ള​നം നടത്തി
Sunday, March 11, 2018 12:08 AM IST
കൊ​​​ച്ചി: ഹാ​​​ർ​​​ഡ്‌​​വെ​​യ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ഭാ​​​വി​​​യി​​​ലെ അ​​​ന​​​ന്തസാ​​​ധ്യ​​​ത​​​ക​​​ൾ വി​​​ളി​​​ച്ചോ​​​തി ഹാ​​​ർ​​​ഡ്ടെ​​​ക് കൊ​​​ച്ചി ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ക​​​ലൂ​​​ർ ഗോ​​​കു​​​ലം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു. കൊ​​​ച്ചി മേ​​​ക്ക​​​ർ വി​​​ല്ലേ​​​ജ് സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ സ​​​മ്മേ​​​ള​​​നം നൂ​​​ത​​​ന​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക-​​​വാ​​​ണി​​​ജ്യ ആ​​​ശ​​​യ​​​ങ്ങ​​​ൾകൊ​​​ണ്ട് സ​​​ന്പ​​​ന്ന​​​മാ​​​യി​​​രു​​​ന്നു. കൃ​​​ഷി മു​​​ത​​​ൽ യ​​​ന്ത്ര​​​ക്കൈ വ​​​രെ, ആ​​​കാ​​​ശ​​​ത്തി​​​ൽ പ​​​റ​​​ക്കു​​​ന്ന​​​തു മു​​​ത​​​ൽ ആ​​​ഴ​​​ക്ക​​​ട​​​ൽ വ​​​രെ​​​യെ​​​ത്തു​​​ന്ന വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ ഡ്രോ​​​ണു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ സാ​​​ങ്കേ​​​തി​​​ക സാ​​​ധ്യ​​​ത​​​ക​​​ൾ നി​​​റ​​​ഞ്ഞു​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു സ​​​മ്മേ​​​ള​​​നം.

50 സ്റ്റാ​​​ളു​​​ക​​​ളി​​​ലാ​​​യി വി​​​വി​​​ധ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​ത്യാ​​​ഹി​​​ത​​​ത്തി​​​ൽ അ​​​വ​​​യ​​​വം ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് റോ​​​ബോ​​​ട്ടി​​​ക് സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യി​​​ലൂ​​​ന്നി​​​യ യ​​​ന്ത്ര​​​ക്കൈ രൂ​​​പ​​​പ്പെ​​​ടു​​​ത്തുന്ന ശ​​​സ്ത്രറോ​​​ബോ​​​ട്ടി​​​ക്സ് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. കൈ​​​ക​​​ളി​​​ലെ ഞ​​​ര​​​ന്പി​​​ലു​​​ണ്ടാ​​​കു​​​ന്ന ത​​​രം​​​ഗ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഇ​​​തു വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡി​​​ന്‍റെ​​​യും മ​​​റ്റും അ​​​നു​​​മ​​​തി​​​യും നി​​​ക്ഷേ​​​പ​​​ത്തി​​​​​ന്‍റെ കു​​​റ​​​വു​​​മാ​​​ണ് ത​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നി​​​ലു​​​ള്ള ക​​​ട​​​ന്പ​​​ക​​​ളെ​​​ന്ന് സി​​​ഇ​​​ഒ പി.​ ​​അ​​​രോ​​​ണി​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.