ഇന്ത്യക്കു ട്രംപിന്‍റെ ഭീഷണി
ഇന്ത്യക്കു ട്രംപിന്‍റെ ഭീഷണി
Saturday, March 10, 2018 1:09 AM IST
വാ​ഷിം​ഗ്ട​ൺ: വാ​ണി​ജ്യ​കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ക്കും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഇ​ന്ത്യ ഉ​യ​ർ​ന്ന ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ഈ​ടാ​ക്കി​യാ​ൽ അ​മേ​രി​ക്ക ഇ​ന്ത്യ​ൻ സാ​ധ​ന​ങ്ങ​ൾ​ക്കും ചു​ങ്കം കൂ​ട്ടു​മെ​ന്നാ​ണു ഭീ​ഷ​ണി.

സ്റ്റീ​ൽ, അ​ലുമി​നി​യം ചു​ങ്കം കൂ​ട്ടു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ഒ​പ്പി​ട്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ ബൈ​ക്കു​ക​ൾ​ക്കു​ള്ള ചു​ങ്കം കു​റ​യ്ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 75ൽ​നി​ന്ന് 50 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ന്ത്യ ചു​ങ്കം താ​ഴ്ത്തി​യി​രു​ന്നു. പ​ക്ഷേ, അ​മേ​രി​ക്ക ഇ​ന്ത്യ​ൻ ബൈ​ക്കു​ക​ൾ​ക്ക് ര​ണ്ട​ര ശ​ത​മാ​ന​മേ ചു​മ​ത്തു​ന്നു​ള്ളൂ എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ട്രം​പ് ഇ​ന്ത്യ​ൻ ന​ട​പ​ടി​യി​ൽ അ​തൃ​പ്ത​നാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച​ത്തെ മു​ന്ന​റി​യി​പ്പ്.


ഇ​റ​ക്കു​മ​തി​ക്കാ​ര്യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം എ​ന്ന​താ​ണു ത​ന്‍റെ ന​യ​മെ​ന്നു ട്രം​പ് പ​റ​ഞ്ഞു. ഇ​ന്ത്യ 75 ശ​ത​മാ​നം ചു​ങ്കം ചു​മ​ത്തി​യാ​ൽ ഇ​ന്ത്യ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യും 75 ശ​ത​മാ​നം ചു​മ​ത്തും. അ​വ​ർ 50 എ​ങ്കി​ൽ ന​മ്മ​ളും 50. ചൈ​ന 25 എ​ങ്കി​ൽ ന​മ്മ​ളും 25 - ട്രം​പ് ന​യം വ്യ​ക്ത​മാ​ക്കി.

ട്രം​പി​ന്‍റെ ന​യ​ങ്ങ​ളെ പി​ന്താ​ങ്ങു​ന്ന ടെ​സ്‌​ല മോ​ട്ടോ​ർ ഉ​ട​മ എ​ലോ​ൺ മ​സ്കി​ന്‍റെ ഒ​രു ട്വീ​റ്റും ട്രം​പ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ല്കി. അ​മേ​രി​ക്ക​ൻ കാ​ർ ചൈ​ന​യി​ലേ​ക്കു ക​ട​ത്താ​ൻ 25 ശ​ത​മാ​നം ചു​ങ്കം ന​ല്ക​ണം; ചൈ​നീ​സ് കാ​ർ അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ത്താ​ൻ ര​ണ്ട​ര ശ​ത​മാ​ന​വും. ഇ​താ​യി​രു​ന്നു ട്വീ​റ്റ്. പ​ത്തു​മ​ട​ങ്ങ് വ്യ​ത്യാ​സ​മാ​ണി​തെ​ന്നും ഇ​ത​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.