അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​നു സെ​ബി​യു​ടെ നി​ർ​ദേ​ശം
അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​നു സെ​ബി​യു​ടെ നി​ർ​ദേ​ശം
Monday, February 26, 2018 12:54 AM IST
മും​ബൈ: സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്പ് ത്രൈമാസ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷണം ന​ട​ത്താ​ൻ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന് മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​ർ സെ​ബി (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) നി​ർ​ദേ​ശം ന​ല്കി. വി​പ​ണിമൂ​ല്യ​ത്തി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് ബാ​ങ്കി​നു​ള്ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സെ​ബി​യു​ടെ നി​ർ​ദേ​ശം.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് പു​റ​ത്തു​വി​ടു​ന്ന​തി​നു മു​ന്പേ ഓ​ഹ​രി വ്യാ​പാ​രി​ക​ളു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് പ്ര​ച​രി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രും.


ധ​ന​കാ​ര്യ റി​പ്പോ​ർ​ട്ടു​ക​ൾ ചോ​ർ​ന്ന 12 ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്. 2017 ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടാ​ണ് വാ​ട്സ്ആ​പ് വ​ഴി പ്ര​ച​രി​ച്ച​ത്.
ഡോ. ​റെ​ഡ്ഡി, സി​പ്ല, ടാ​റ്റാ സ്റ്റീ​ൽ, വി​പ്രോ, ബ​ജാ​ജ് ഫി​നാ​ൻ​സ്, മ​ഹീ​ന്ദ്ര ഹോ​ളി​ഡെ​യ്സ് ആ​ൻ​ഡ് റി​സോ​ർ​ട്ട്സ്, ക്രോം​പ്ട​ൺ ഗ്രീ​വ്സ് ക​ൺ​സ്യൂ​മ​ർ ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടു​ക​ളും വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.