വെനസ്വേലയ്ക്കു പുതിയ ക്രിപ്റ്റോകറൻസി
വെനസ്വേലയ്ക്കു പുതിയ ക്രിപ്റ്റോകറൻസി
Thursday, February 22, 2018 1:21 AM IST
ക​​രാ​​ക്കാ​​സ്: ക​​റ​​ൻ​​സി​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് വി​​ല​​ക്ക​​യ​​റ്റം രൂ​​ക്ഷ​​മാ​​യ വെ​ന​സ്വേ​ല പു​തി​യ ക്രി​പ്റ്റോ​ക​റ​ൻ​സി (ഗൂ​ഢ​ക​റ​ൻ​സി) പു​റ​ത്തി​റ​ക്കി. പെ​ട്രോ എ​ന്ന വ​ർ​ച്വ​ൽ ക​റ​ൻ​സി​യു​ടെ പ്രാ​രം​ഭ വി​ല്പ​ന​യി​ലൂ​ടെ ഇ​തു​വ​രെ 73.5 കോ​ടി ഡോ​ള​ർ നേ​ടാ​നാ​യ​താ​യി പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മാ​ഡു​റോ പ​റ​ഞ്ഞു. രാ​ജ്യം നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക​ർ​ച്ച​യെ മ​റി​ക​ട​ക്കു​ക​യാ​ണ് ഗൂ​ഢ​ക​റ​ൻ​സി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പെ​ട്രോ കാ​ര്യ​മാ​യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കി​ല്ലെ​ന്നാ​ണ് ബ്ലോ​ക്ക്ചെ​യി​ൻ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ, ‌ക​ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ അ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.