കൊ​ച്ചി​യി​ല്‍ മാ​ർലാ​ബ്സി​ന്‍റെ പു​തി​യ ഇ​ന്നൊ​വേ​ഷ​ന്‍ സ്റ്റു​ഡി​യോ
Wednesday, February 21, 2018 12:57 AM IST
കൊ​​ച്ചി: യു​​എ​​സ് കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർത്തി​​ക്കു​​ന്ന ഇ​​ന്നൊ​​വേ​​ഷ​​ന്‍ ഐ​​ടി ക​​മ്പ​​നി​​യാ​​യ മാ​​ർലാ​​ബ്സ് കൊ​​ച്ചി​​യി​​ല്‍ ഇ​​ന്നൊ​​വേ​​ഷ​​ന്‍ സ്റ്റു​​ഡി​​യോ തു​​റ​​ന്നു. 360ഡി​​ഗ്രി ഡി​​ജി​​റ്റ​​ല്‍ പ​​രി​​വ​​ർത്ത​​ന ച​​ട്ട​​ക്കൂ​​ടു​​ക​​ള്‍ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​​തി​​ല്‍ ഫോ​​ക്ക​​സ് ചെ​​യ്തി​​രി​​ക്കു​​ന്ന സം​​രം​​ഭ​​മാ​​ണ് മാ​​ർലാ​​ബ്സ്.ഐ​​ഒ​​ടി (ഇ​​ന്‍റർനെ​​റ്റ് ഓ​​ഫ് തി​​ംഗ്സ്) ഇ​​ന്നൊ​​വേ​​ഷ​​നി​​ലും മൊ​​ബി​​ലി​​റ്റി പ​​രി​​ഹാ​​ര​​ങ്ങ​​ളി​​ലുമാണ് കൊ​​ച്ചി​​യി​​ലെ പു​​തി​​യ സ്റ്റു​​ഡി​​യോയുടെ ഊന്നൽ. 12,000 ച​​തു​​ര​​ശ്ര​​യ​​ടി​​യി​​ലാണ് ഇ​​ന്നൊ​​വേ​​ഷ​​ന്‍ കേ​​ന്ദ്രം.


സാ​​ങ്കേ​​തി​​ക​​വി​​ക​​സ​​ന​​ത്തി​​ന്‍റെ അ​​ടു​​ത്ത ആ​​ഗോ​​ള ഹ​​ബ്ബാ​​യി കൊ​​ച്ചി മാ​​റു​​മെ​​ന്ന് കൊ​​ച്ചി​​ന്‍ ഇ​​ന്‍റർനാ​​ഷ​​ണ​​ല്‍ എ​​യ​​ർപോ​​ർട്ട് ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌ടര്‍ വി. ​​ജെ. കു​​ര്യ​​ന്‍ ഉദ്ഘാടനവേളയിൽ പ​​റ​​ഞ്ഞു. മാ​​ർ ലാ​​ബ്സ് ചെ​​യ​​ർമാ​​നും സി​​ഇ​​ഒ​​യു​​മാ​​യ സി​​ബി വ​​ട​​ക്കേ​​ക്ക​​ര,ചീ​​ഫ് ഫി​​നാ​​ൻ്ഷല്‍ ഓ​​ഫീ​​സ​​ര്‍ സ​​ലി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍ എന്നിവരും പ്രസംഗിച്ചു.