ഐ​ടി തൊ​ഴി​ൽ വ​ള​ർ​ച്ച ഒ​രു​ ല​ക്ഷ​ത്തി​ൽ ഒ​തു​ങ്ങും
ഐ​ടി തൊ​ഴി​ൽ വ​ള​ർ​ച്ച ഒ​രു​ ല​ക്ഷ​ത്തി​ൽ ഒ​തു​ങ്ങും
Wednesday, February 21, 2018 12:57 AM IST
ഹൈ​ദ​രാ​ബാ​ദ്: അ​ടു​ത്ത ധ​ന​കാ​ര്യ വ​ർ​ഷ​വും ഐ​ടി മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച കു​റ​വാ​യി​രി​ക്കും. ഐ​ടി​യി​ൽ തൊ​ഴി​ല​വ​സ​രവ​ള​ർ​ച്ച ഒ​രു​ല​ക്ഷ​ത്തി​ൽ ഒ​തു​ങ്ങി​യേ​ക്കും. രാ​ജ്യ​ത്തെ സോ​ഫ്റ്റ്‌​വേ​ർ ക​ന്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​സ്കോ​മി​ന്‍റെ വി​ല​യി​രു​ത്ത​ലാ​ണി​ത്.

മാ​ർ​ച്ച് 31-ന​വ​സാ​നി​ക്കു​ന്ന വ​ർ​ഷം പു​തു​താ​യി ഒ​ന്ന​ര​ ല​ക്ഷം പേ​ർ​ക്ക് ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി കി​ട്ടു​മെ​ന്നാ​ണ് നാ​സ്കോം ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ സൂ​ച​ന ഒ​രു​ ല​ക്ഷം പു​തി​യ തൊ​ഴി​ലേ ഉ​ള്ളൂ എ​ന്നാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​വും ഒ​രു ല​ക്ഷം തൊ​ഴി​ലേ പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ.


ഇ​ക്കൊ​ല്ലം ക​യ​റ്റു​മ​തി​യി​ൽ 7.8 ശ​ത​മാ​നം വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ടു​ത്ത​ വ​ർ​ഷ​വും അ​ത്ര​യൊ​ക്കെ വ​ർ​ധ​ന​യേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ. ആ​ഭ്യ​ന്ത​ര വ​രു​മാ​നം 10 ശ​ത​മാ​നം കൂ​ടി​യേ​ക്കും.
ഇ​ക്കൊ​ല്ലം 16,700 കോ​ടി ഡോ​ള​റാ​ണ് (10.82 ല​ക്ഷം കോ​ടി രൂ​പ) സോ​ഫ്റ്റ്‌​വേ​ർ സേ​വ​ന ക​യ​റ്റു​മ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. ഇ​തു രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ക​യ​റ്റു​മ​തി വ​രു​മാ​ന​ത്തി​ന്‍റെ നാ​ലി​ലൊ​ന്നു വ​രും. ഈ ​വ​ർ​ഷം ആ​ഭ്യ​ന്ത​ര വ​രു​മാ​നം 2600 കോ​ടി ഡോ​ള​ർ (1.68 ല​ക്ഷം കോ​ടി രൂ​പ) വ​രും.
നാ​സ്കോം ഇ​ന്ത്യ ലീ​ഡ​ർ​ഷി​പ് ഉ​ച്ച​കോ​ടി​ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.