സ്മാർട് സ്പീക്കറുകളുമായി ഫേസ്ബുക്ക്
Tuesday, February 20, 2018 1:00 AM IST
ന്യൂഡൽഹി: ഓ​​രോ ദി​​വ​​സ​​വും പു​​തി​​യ അ​​പ്ഡേ​​ഷ​​നു​​ക​​ളു​​മാ​​യി വി​​സ്മ​​യി​​പ്പി​​ക്കു​​ന്ന ഫേ​​സ്ബു​​ക്കി​​ൽനി​​ന്നും പു​​തി​​യ ര​​ണ്ട് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഈ ​​വ​​ർ​​ഷം വി​​പ​​ണി​​യി​​ൽ എ​​ത്തു​​ന്നു. ര​​ണ്ടു സ്മാ​​ർ​​ട്ട് സ്പീ​​ക്ക​​റു​​ക​​ളാ​​ണ് 2018 ന്‍റെ വി​​പ​​ണി​​യി​​ൽ ഫേ​​സ്ബു​​ക്ക് എ​​ത്തി​​ക്കു​​ന്ന​​ത്. താ​​യ്‌വാനീ​​സ് ഇ​​ല​​ക്ട്രോ​​ണി​​ക്സ് മാ​​നു​​ഫാ​​ക്ച​​റിം​​ഗ് ക​​ന്പ​​നി​​യാ​​യ പെ​​ഗാ​​ട്രോ​​ണാ​​ണ് ഫേ​​സ്ബു​​ക്കി​​നാ​​യി 15 ഇ​​ഞ്ച് ട​​ച്ച് ഡി​​സ്പ്ലേ ഉ​​ള്ള ഈ ​​സ്മാ​​ർ​​ട്ട് സ്പീ​​ക്ക​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​ത്.

പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​വ​​യു​​ടെ ഉ​​ത്​​പാ​​ദ​​നം തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞ​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്. ജൂ​​ലൈ​​യി​​ൽ ഇ​​ത് വി​​പ​​ണി​​യി​​ൽ എ​​ത്തു​​മെ​​ന്നാ​​ണ് സൂ​​ച​​ന​​ക​​ൾ. അ​​ലോ​​ഹ, ഫി​​യോ​​ന എ​​ന്നാ​​ണ് സ്പീ​​ക്ക​​റി​​നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്.


15 ഇ​​ഞ്ചി​​ന്‍റെ ട​​ച്ച് സ്ക്രീ​​ൻ ഡി​​സ്പ്ലേ​​യി​​ലാ​​ണ് ഇ​​തു പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​ത്. വീ​​ഡി​​യോ കോ​​ളി​​നു​​ള്ള സം​​വി​​ധാ​​നം ഇ​​തി​​ലൊ​​രു​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് കേ​​ൾ​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ ഗൂ​​ഗി​​ൾ്, സോ​​ണി, യൂ​​ണി​​വേ​​ഴ്സ​​ൽ എ​​ന്നി​​വ​​രു​​ടെ മ്യൂ​​സി​​ക്ക​​ൽ പ്ലേ​​യ​​റു​​ക​​ളും ഇ​​തി​​ൽ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കും. ഫേ​​സ്ബു​​ക്ക് ബി​​ൽ​​ഡിം​​ഗ് 8ലാ​​ണ് ഇ​​തി​​ന്‍റെ നി​​ർ​​മാ​​ണം. വോ​​യി​​സ് ക​​മാ​​ന്‍റു​​ക​​ൾ കൂ​​ടാ​​തെ ഫേ​​സ് ഡി​​റ്റ​​ക്‌ഷൻ ഫീ​​ച്ച​​റു​​ക​​ളും ഇ​​തി​​ൽ ഉ​​ണ്ട് എ​​ന്നാ​​ണ് സൂ​​ച​​ന​​ക​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.