എസ്ബിഐക്കു വൻ നഷ്ടം
എസ്ബിഐക്കു വൻ നഷ്ടം
Friday, February 9, 2018 11:33 PM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​എ​സ്ബി​ഐ)​ക്കു ഡി​സം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 1887.57 കോ​ടി രൂ​പ ന​ഷ്ടം. ത​ലേ​വ​ർ​ഷം ഇ​തേ​കാ​ല​ത്ത് 2152.14 കോ​ടി അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്നു. ക​ന്പ​നി​യു​ടെ നി​ഷ്ക്രി​യ ആ​സ്തി ഇ​ര​ട്ടി​യോ​ള​മാ​യി. 1.08 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 1.99 ല​ക്ഷം കോ​ടി​യി​ലെ​ത്തി. പ​ലി​ശ​യും ഗ​ഡു​വും കി​ട്ടാ​ത്ത വാ​യ്പ​ക​ൾ 7.23 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 10.35 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.


രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യബാ​ങ്കി​ന്‍റെ പ​ലി​ശ​വ​രു​മാ​ന​വും പ​ലി​ശ​യി​ത​ര വ​രു​മാ​ന​വും കു​റ​ഞ്ഞു. ഫീ​സു​ക​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മാ​ത്ര​മേ കൂ​ടി​യു​ള്ളൂ. സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞ​തും ന​ഷ്ടം കൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.