സുന്ദരം, ലളിതം, കരുത്ത്... പുതിയ സ്കോർപിയോ
സുന്ദരം, ലളിതം, കരുത്ത്...  പുതിയ സ്കോർപിയോ
Saturday, January 20, 2018 11:18 PM IST
ഓട്ടോസ്പോട്ട്/ ഐബി

മ​ഹീ​ന്ദ്ര കു​ടും​ബ​ത്തി​ൽ​നി​ന്ന് സ്കോ​ർ​പി​യോ പി​റ​വി​യെ​ടു​ത്തി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​യി. 2002ൽ ​ആ​ദ്യ​മാ​യി വി​പ​ണി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കു​തി​പ്പി​നൊ​പ്പം 2014ലാ​ണ് അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യി ര​ണ്ടാം ത​ല​മു​റ സ്കോ​ർ​പി​യോ നി​ര​ത്തി​ലെ​ത്തു​ന്ന​ത്. കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സ്കോ​ർ​പി​യോ ഫേ​സ് ലി​ഫ്റ്റ് മോ​ഡ​ലും എ​ത്തി​യി​രി​ക്കു​ന്നു.

മു​ഖ​ത്ത് ആ​കെ മാ​റ്റം

2014 മോ​ഡ​ലി​ൽ​നി​ന്നു​ള്ള മാ​റ്റം മു​ഖ​ത്തു​ത​ന്നെ പ്ര​ക​ടം. ഗ്രി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ഏ​ഴു ക്രോം ​സ്ട്രി​പ്പു​ക​ൾ പു​തി​യ മോ​ഡ​ലി​ൽ ഏ​ഴു സ്ലാ​റ്റു​ക​ളാ​യി മാ​റി​യി​ട്ടു​ണ്ട്. ഹെ​ഡ് ലൈ​റ്റ്, മു​ൻ ബം​പ​ർ, സ്കി​ഡ് പ്ലേ​റ്റ് എ​ന്നി​വ​യ്ക്ക് ചെ​റി​യ മാ​റ്റ​ങ്ങ​ളു​ണ്ട്. ക്രോം ​ഹൗ​സിം​ഗി​ലാ​ണ് ഇ​ത്ത​വ​ണ ഫോ​ഗ് ലാ​ന്പി​ന്‍റെ സ്ഥാ​നം. റൂ​ഫ് റെ​യ്‌​ലു​ക​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്നു. റീ ​ഡി​സൈ​ൻ ചെ​യ്ത ടെ​യ്ൽ ലാ​ന്പു​ക​ൾ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണ്. ഒ​പ്പം റീ ​ഡി​സൈ​ൻ ചെ​യ്ത ടെ​യി​ൽ​ഗേ​റ്റി​ൽ ക്രോം ​ഫി​നി​ഷിം​ഗും വൈ​പ്പ​റു​മു​ണ്ട്.

കാ​ബി​ൻ

ലെ​ത​റി​ൽ പൊ​തി​ഞ്ഞ സ്റ്റി​യ​റിം​ഗ് വീ​ലും ഗി​യ​ർ നോ​ബും ഉ​ള്ളി​ൽ പ്രീ​മി​യം സ്റ്റൈ​ൽ ന​ല്കു​ന്നു​ണ്ട്. ട​ച്ച് സ്ക്രീ​ൻ അ​ല്പം​കൂ​ടി വ​ലു​താ​യ​പ്പോ​ൾ പി​ന്നി​ൽ റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് കാ​മ​റ​കൂ​ടി സ്കോ​ർ​പി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മ​ഹീ​ന്ദ്ര മ​റ​ന്നി​ല്ല. സ്റ്റോ​റേ​ജ് സ്പേ​സും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

വേ​രി​യ​ന്‍റു​ക​ൾ

എ​സ് 3, എ​സ്5, എ​സ് 7 (ര​ണ്ടു വേ​രി​യ​ന്‍റ്), എ​സ് 11 (ര​ണ്ടു വേ​രി​യ​ന്‍റ്) എ​ന്നി​ങ്ങ​നെ ആ​റു വേ​രി​യ​ന്‍റി​ലാ​ണ് സ്കോ​ർ​പി​യോ എ​ത്തു​ന്ന​ത്.

ര​ണ്ട് എ​ൻ​ജി​നു​ക​ൾ

ബേ​സ് വേ​രി​യ​ന്‍റി​ൽ എം2​ഡി​ഐ​സി​ആ​ർ എ​ൻ​ജി​ൻ (2.5 ലി​റ്റ​ർ, 75 പി​എ​സ്/200​എ​ൻ​എം, 5-സ്പീ​ഡ് മാ​ന്വ​ൽ)


എ​സ്5, എ​സ് 7 വേ​രി​യ​ന്‍റു​ക​ളി​ൽ എം​ഹോ​ക്ക് 2.2 ലി​റ്റ​ർ (119 പി​എ​സ്/280​എ​ൻ​എം, 5-സ്പീ​ഡ് മാ​ന്വ​ൽ).

എ​സ് 11 വേ​രി​യ​ന്‍റി​ൽ 2.2 ലി​റ്റ​ർ എം​ഹോ​ക്ക് (140 പി​എ​സ്/320 എ​ൻ​എം, 6-സ്പീ​ഡ് മാ​ന്വ​ൽ)
2.2 ലി​റ്റ​ർ ഡീ​സ​ൽ മോ​ട്ടോ​റി​ൽ 4 വീ​ൽ ഡ്രൈ​വ് ഓ​പ്ഷ​ൻ ല​ഭ്യ​മാ​ണ്.

മ​ഹീ​ന്ദ്ര​യു​ടെ​ത​ന്നെ എ​ക്സ്‌​യു​വി 500ന്‍റെ എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് സ്കോ​ർ​പി​യോ ക​ടം​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സെ​ൽ​ഫ് അ​ഡ്ജ​സ്റ്റിം​ഗ് ക്ല​ച്ച്

ക്ല​ച്ച് പെ​ഡ​ലി​ൽ കൂ​ടു​ത​ൽ ബ​ലം കൊ​ടു​ക്കാ​തെ​ത​ന്നെ ഗി​യ​ർ മാ​റ്റാ​ൻ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ. ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്ക് അ​നാ​യാ​സ​മാ​യി വാ​ഹ​നം ഡ്രൈ​വ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.

പു​തി​യ ഗി​യ​ർ​ബോ​ക്സ് ഷി​ഫ്റ്റ് പാ​റ്റേ​ണ്‍

6-സ്പീ​ഡ് ഗി​യ​ർ​ബോ​ക്സി​ന്‍റെ ഷി​ഫ്റ്റ് പാ​റ്റേ​ണി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. റി​വേ​ഴ്സ് സ്ലോ​ട്ട് ഏ​റ്റ​വും ആ​ദ്യ​സ്ഥാ​ന​ത്തേ​ക്കു വ​ന്നു. ഇ​ത്ത​ര​ത്തി​ലൊ​രു മാ​റ്റം ആ​ദ്യ​മാ​യ​തി​നാ​ൽ തി​രി​ച്ച​റി​യാ​നു​ള്ള അ​ലാം സം​വി​ധാ​ന​മു​ണ്ട്.

ഷാസിക്കു മാ​റ്റ​മി​ല്ല

2014ൽ ​അ​വ​ത​രി​പ്പി​ച്ച ഷാസി ത​ന്നെ​യാ​ണ് പു​തി​യ സ്കോ​ർ​പി​യോ​യി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കു​ഷ്യ​ൻ സ​സ്പെ​ൻ​ഷ​ൻ ഒ​രു​ക്കി സ​സ്പെ​ൻ​ഷ​ന് കൂ​ടു​ത​ൽ പ​വ​ർ ന​ല്കി​യി​ട്ടു​ണ്ട്. ബ്രേ​ക്ക് പാ​ഡി​ലും മാ​റ്റ​മു​ണ്ട്.

പു​തി​യ ബ്രേ​ക്കിം​ഗ് സി​സ്റ്റം

ബ്രേ​ക്കിം​ഗ് ക​ഴി​വ് കൂ​ട്ടാ​ൻ പു​തി​യ എ​ബി​എ​സ്9.1 ബോ​ഷ് എ​ബി​എ​സ് സി​സ്റ്റം.

ടെ​സ്റ്റ് ഡ്രൈ​വ്: '
ടി​വി​എ​സ് ആ​ൻ​ഡ് സ​ൺ​സ്, നാ​ട്ട​കം, കോ​ട്ട​യം ഫോൺ: 9061059970
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.