പേ​മെ​ന്‍റു​ക​ൾ ഇനി ചാ​റ്റിം​ഗി​ലൂ​ടെ
പേ​മെ​ന്‍റു​ക​ൾ ഇനി ചാ​റ്റിം​ഗി​ലൂ​ടെ
Saturday, January 20, 2018 12:43 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗ് ആ​​​പ്പാ​​​യ ഫെ​​​ഡ്മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ സ​​​ഹാ​​​യ​​​ത്തി​​​നെ​​​ത്തു​​​ന്ന പു​​​തി​​​യ ചാ​​​റ്റ്ബോ​​​ട്ട് സേ​​​വ​​​നം പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​ ഒ​​​ട്ടേ​​​റെ മൊ​​​ബൈ​​​ൽ കോ​​​മേ​​​ഴ്സ് (എം-​​​കോ​​​മേ​​​ഴ്സ്) ​സേ​​​വ​​​ന​​​ങ്ങ​​​ൾ ചാ​​​റ്റിം​​​ഗി​​​ലൂ​​​ടെ ആ​​​സ്വ​​​ദി​​​ക്കാം. മൊ​​​ബൈ​​​ൽ റീ​​​ചാ​​​ർ​​​ജ്, ഹോ​​​ട്ട​​​ൽ റൂം, ​​​ബ​​​സ്ടി​​​ക്ക​​​റ്റ് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ, വൈ​​​ദ്യു​​​തി, വെ​​​ള്ളം, ഡി​​​ടി​​​എ​​​ച്ച്, ഡേ​​​റ്റാ കാ​​​ർ​​​ഡ്, ലാ​​​ൻ​​​ഡ്‌ലൈ​​​ൻ, ബ്രോ​​​ഡ്ബാ​​​ൻ​​​ഡ്, ഗ്യാ​​​സ് തു​​​ട​​​ങ്ങി​​​യ വീ​​​ട്ടാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പേ​​​മെ​​​ന്‍റു​​​ക​​​ൾ, മൂ​​​വീ ബു​​​ക്കിം​​​ഗ്, ടാ​​​ക്സി ബു​​​ക്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പേ​​​മെ​​​ന്‍റു​​​ക​​​ൾ ഈ ​​​ചാ​​​റ്റ്ബോ​​​ട്ട് സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ട​​​യ്ക്കാം.


ചാ​​​റ്റ്ബോ​​​ട്ടി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ചാ​​​റ്റ്ബോ​​​ട്ട് സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​ട്ടേ​​​റെ ഓ​​​ഫ​​​റു​​​ക​​​ളും ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ന​​​ല്​​​കും. നി​​​ല​​​വി​​​ൽ ആ​​​ൻ​​​ഡ്രോ​​​യ്ഡ് ഫോ​​​ണു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ ഈ ​​​സേ​​​വ​​​നം വൈ​​​കാ​​​തെ ആ​​​പ്പി​​​ൾ ഫോ​​​ണു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.